അമ്പൂരി കുമ്പിച്ചല്‍ പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി...

അമ്പൂരി കുമ്പിച്ചല്‍ക്കടവ് പാലത്തിന്‍റെ സൗന്ദര്യവത്കരണത്തിനായി 99,98,276 രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഡിസൈന്‍ നയത്തിന്‍റെ ഭാഗമായി പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.
സംസ്ഥാനത്തെ വിവിധ പാലങ്ങള്‍ക്കു താഴെയുള്ള ഉപയോഗിക്കാത്ത പ്രദേശങ്ങളെ പൊതുഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പദ്ധതിയുടെ പ്രവര്‍ത്തന മേല്‍നോട്ടവും പരിപാലനവും ഡി.ടി.പി.സി.ക്ക് ആയിരിക്കും.
സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ മികച്ച രീതിയില്‍ ഭാവനാത്മകമായി മെച്ചപ്പെടുത്താമെന്നതിന്‍റെ ഉദാഹരണമാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കി വരുന്ന വിവിധ സൗന്ദര്യവത്കരണ പദ്ധതികളെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫറോക്ക്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനകീയ ഉല്ലാസ മേഖലകള്‍ ഇതിനകം തന്നെ മികച്ച പ്രതികരണവുമായി മുന്നോട്ടു പോവുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇത്തരം ടൂറിസം സാധ്യതകള്‍ക്ക് മുന്തിയ പരിഗണനയും ധനസഹായവും ടൂറിസം വകുപ്പ് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























