2029ലെ വനിതാ ഏകദിന ലോകകപ്പില്‍ മാറ്റുരയ്ക്കാൻ 10 ടീമുകള്‍

ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐസിസി തീരുമാനം... 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. ഇത്തവണയടക്കം 8 ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ ആതിഥേയരായ ഇത്തവണത്തെ പോരാട്ടം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാനായി ഐസിസി തീരുമാനിച്ചത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ വനിതകളാണ് ഇത്തവണ ചരിത്രത്തിലാദ്യമായി കപ്പുയര്‍ത്തിയത്. സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയേയും ഫൈനലില്‍ ദക്ഷിണാഫ്രിക്കയേയും വീഴ്ത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്.
52 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതാ ലോകകപ്പ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയ ടൂര്‍ണമെന്റ് വന്‍ വിജയമായതോടെയാണ് ഐസിസിയുടെ ഈ നിര്‍ണായക തീരുമാനം.കൂടുതല്‍ രാജ്യങ്ങളെ വനിതാ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് പുതിയ തീരുമാനം.
"
https://www.facebook.com/Malayalivartha

























