ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബ്രിസ്ബെയ്നിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അഞ്ച് മത്സര പരമ്പരിലെ അവസാന മത്സരം ആരംഭിക്കുക.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്.
ഇന്ന് ബ്രിസ്ബേനിൽ കൂടി ജയിച്ചാൽ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാനാകും. എന്നാൽ ഓസീസിന്റെ ലക്ഷ്യം ഇന്ന് ജയിച്ച് പരമ്പര സമനിലയാക്കുകയെന്നതാണ്. ഗോൾഡ് കോസ്റ്റിൽ ഓസീസിനെ കറക്കി വീഴ്ത്തിയത് വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ സ്പിൻ മികവായിരുന്നു.
ജോഷ് ഹെയ്സൽവുഡിൻറെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയും സംഘത്തേയും പിടിച്ചുകെട്ടുക ഓസീസ് പേസ് നിരയ്ക്ക് കനത്ത വെല്ലുവിളിയാകും. അഭിഷേക് ശർമ്മ ക്രീസിലുറച്ചാൽ ബൗളർമാരുടെ താളംതെറ്റുകയും ചെയ്യും . ശുഭ്മൻ ഗില്ലും ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ആശ്വാസം.
അതേസമയം അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര എന്നിവർ ഒഴികെയുള്ളവരെല്ലാം റണ്ണടിക്കുന്നവർ. ഇന്ത്യൻ നിരയിൽ മാറ്റത്തിന് സാധ്യതയില്ലാത്തതിനാൽ സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കേണ്ടിവന്നേക്കും.
"
https://www.facebook.com/Malayalivartha


























