Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...

08 NOVEMBER 2025 05:12 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷത്തെ വര്‍ണ്ണാഭമാക്കുവാന്‍ തലസ്ഥാനത്ത് ഇത്തവണയും വസന്തോത്സവം എത്തുന്നു. ടൂറിസം വകുപ്പിന്‍റേയും ഡിടിപിസിയുടേയും നേതൃത്വത്തിലാണ് ഡിസംബര്‍ അവസാനവാരവും ജനുവരി ആദ്യവാരത്തിലുമായി വസന്തോത്സവം സംഘടിപ്പിക്കുന്നത്. വസന്തോത്സവത്തൊടൊപ്പം ന്യൂ ഇയര്‍ ലൈറ്റിംഗും ഇത്തവണയും ആകര്‍ഷകമായി സംഘടിപ്പിക്കാന്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു.


ഏറ്റവും മനോഹരമായ എക്കാലവും ഓര്‍മ്മിക്കുവാന്‍ കഴിയുന്ന വസന്തോത്സവവും ലൈറ്റിംഗും ആകണം ഇത്തവണ ഒരുക്കേണ്ടത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫ്ലവര്‍ ഷോ മികച്ച പുഷ്പങ്ങളാല്‍ വ്യത്യസ്തമാക്കണം തീമാറ്റിക് ലൈറ്റിംഗ് ആകും ഇത്തവണയും ഉണ്ടാവുക. ജില്ലയ്ക്ക് പുറത്തും ഇത്തവണ പ്രചരണം എത്തിക്കാനാകണം. സഞ്ചാരികള്‍ എത്തുന്ന സമയം ആയതിനാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന തരത്തില്‍ പ്രചരണം നടത്തണം.ജനകീയോത്സവം ആയി ഫ്ലവര്‍ ഷോയെയും ലൈറ്റിംഗിനേയും മാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വസന്തോത്സവം ആകര്‍ഷകമാക്കുന്നതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ എല്ലാ തരത്തിലും വസന്തോത്സവം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും മേയര്‍ പറഞ്ഞു. ടൂറിസം ഡയറക്ടര്‍ ശിഖാസുരേന്ദ്രന്‍ , അഡീഷണല്‍ സെക്രട്ടറി ജഗദീഷ് ഡി എന്നിവരും സംസാരിച്ചു.

വസന്തോത്സവം കഴിഞ്ഞ തവണ ക്യൂറേറ്റ് ചെയ്ത പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ചാണ് ഇത്തവണയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. വിവിധ വകുപ്പുകള്‍ , കാര്‍ഷിക സര്‍വ്വകലാശാല , വിവിധ നെഴ്സറികള്‍ തുടങ്ങിയവയെ സംയോജിപ്പിച്ച് വസന്തോത്സവത്തിന്‍റെ ഭാഗമാക്കും. വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. വസന്തോത്സവത്തിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു . പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ,

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ് , ജില്ലയിലെ എം എല്‍ എ മാര്‍ , എംപിമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ രക്ഷാധികളാണ്. മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയര്‍മാനും മന്ത്രി വി ശിവന്‍കുട്ടി വര്‍ക്കിംഗ് ചെയര്‍മാനും ആകും . ടൂറിസം സെക്രട്ടറിയാണ് ജനറല്‍ കണ്‍വീനര്‍ . ജില്ലാ കലക്ടര്‍ , ടൂറിസം ഡയറക്ടര്‍ എന്നിവര്‍ കണ്‍വീനര്‍മാരും ടൂറിസം അഡീഷണല്‍ ഡറക്ടര്‍ ( ജനറല്‍ ) ജോയിന്‍റ് കണ്‍വീനറുമാണ്. ഡിടിപിസി സെക്രട്ടറി ആണ് കോര്‍ഡിനേറ്റര്‍ . വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (36 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (46 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends