Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ’ ഇപ്പോൾ അപേക്ഷിക്കാം

05 NOVEMBER 2025 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

  എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ദേ​​ശീ​​യ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ ജോ​​യ​ൻറ്​ എ​​ൻ​​ട്ര​​ൻ​​സ്​ എ​​ക്സാ​​മി​​നേ​​ഷ​​ൻ മെ​യി​ൻസ് 2026ൻറെ രജിസ്ട്രേഷൻ തുടങ്ങി

പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...

സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു

എട്ടാം ക്ലാസില്‍ നടപ്പാക്കിയ സബ്ജക്ട് മിനിമം ഈ വര്‍ഷം ഒമ്പതിലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷാക്കാലം വരുന്നു.... എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ 30വരെ... ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 5 മുതൽ 27 വരെ

ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.

പരീക്ഷാ ചുമതല എൽ.ബി.എസ്. സെന്ററിനാണ് . പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ് https://www.lbscentre.kerala.gov.in ൽ ലഭ്യമാകും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓൺലൈനിൽ നവംബർ 28 വൈകുന്നേരം അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം.

വിഷയങ്ങൾ: സെറ്റ് പേപ്പർ രണ്ടിൽ 31 വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

പരീക്ഷ: സെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പരീക്ഷാർഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ വീതം ലഭിക്കും.

പേപ്പർ ഒന്നിൽ 120 ചോദ്യങ്ങൾ. ഓരോ മാർക്കുവീതം. പേപ്പർ രണ്ടിലും 120 ചോദ്യങ്ങൾ. ഇതിൽ 80 ചോദ്യങ്ങൾ മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും. ഒന്നര മാർക്ക് വീതം. മറ്റ് വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് ഓരോ മാർക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിർണയ തീയതിയും പ്രോസ്പെക്ടസിലുണ്ട്.


സെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപ്പെടുന്നവർ പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തിൽ 48 മാർക്കും നേടേണ്ടതാണ്. ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗത്തിന് യഥാക്രമം 35, 45 മാർക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 35, 40 മാർക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവർക്ക് ‘സെറ്റ് പാസ് സർട്ടിഫിക്കറ്റ്’ ലഭിക്കും.

● യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉള്ളവർക്ക് സെറ്റിന് അപേക്ഷിക്കാം.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തിൽ എം.എസ്.സി.എഡ് (50 ശതമാനം മാർക്കിൽ / തത്തുല്യ ഗ്രേഡിൽ കുറയരുത്) ഉള്ളവർക്കും അപേക്ഷിക്കാം.

കോമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് പി.ജികൾക്ക് ബി.എഡ് വേണമെന്നില്ല.

അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എഡ്/ എൽ.ടി.ടി.സി ഉള്ളവർക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാൻ അർഹതയുണ്ട്. ബയോളജി പി.ജിക്കാർക്ക് നാച്വറൽ സയൻസിൽ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവർഷം ബി.എഡ് പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷം പി.ജിക്ക് പഠിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വർഷ പി.ജി/ബി.എഡ് വിദ്യാർഥികൾ സെറ്റിന് അപേക്ഷിക്കാനായി അർഹരല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (35 minutes ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (40 minutes ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (43 minutes ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (45 minutes ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (51 minutes ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (1 hour ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (1 hour ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (1 hour ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (1 hour ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (1 hour ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (1 hour ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (2 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (2 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (2 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (2 hours ago)

Malayali Vartha Recommends