ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ

ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്നും ഒരാൾ കൂടി പടിയിറങ്ങിയിരിക്കുകയാണ്. ആദിലയാണ് ഫിനാലേയ്ക്ക് വെറും മൂന്ന് ദിവസം ബാക്കി നിൽക്കെ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായത്. 97 ദിവസം ആദില ബിഗ് ബോസിൽ നിന്നിരുന്നു. ബിഗ് ബോസ് സീസൺ 7ലെ എല്ലാ മത്സരാർത്ഥികളും നിൽക്കെയാണ് യാത്ര പറഞ്ഞ് ആദില പുറത്തേക്ക് പോയിരിക്കുന്നത്. ഇപ്പോൾ ഇതാ ആദിലയുടെ എവിക്ഷന് ശേഷം നൂറയുമായി ബിഗ്‌ബോസ് വീട്ടിൽ മുൻ മത്സരാർത്ഥി പ്രവീൺ നടത്തുന്ന സംഭാഷണം ഏറെ ശ്രദ്ദേയമാകുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
ഗാർഡൻ ഏരിയയിലെ സോഫയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു നൂറ, മൈജി കോർണർ. അപ്പൊ അവിടേക്ക് നമ്മുടെ പ്രവീൺ നടന്നു വരുന്നുണ്ട്. പ്രവീൺ ചോദിക്കുന്നുണ്ട്, "എന്താ നൂറാ? എന്തൊക്കെ ഉണ്ട്?" "ഓ, വെറുതെ ഇരിക്കുന്നെ"."കുളിച്ചോ?""ആ, ഞാൻ കുളിച്ചു". "ഫുഡ് കഴിച്ചോ?" "ഫുഡ് കഴിച്ചു".
"ആ, അപ്പൊ നാളെ ഞങ്ങൾ അങ്ങ് പോവുകയാണ്". "ആ, ഇന്ന് നാളെ മുതൽ ഫോക്കസ് ചെയ്യണം കേട്ടോ". "നമ്മൾ എപ്പോഴും ഗെയിമിൽ ഫോക്കസ് ചെയ്യണം" എന്ന് പ്രവീൺ പറയുന്നുണ്ട്."ആ, ഞാൻ ഫോക്കസ്ഡ് ആണ്, കുഴപ്പമൊന്നുമില്ല"."അല്ല, ഒറ്റയ്ക്കിരിക്കുന്നതുകൊണ്ടുള്ള കാര്യമാ പറഞ്ഞത്. കുറച്ചു നേരത്തെ കാര്യമല്ലേ ഉള്ളൂ, പിന്നെ അങ്ങ് വന്നല്ലോ". അപ്പൊ നൂറ പറയുന്നു, "എനിക്കൊരു കുഴപ്പവുമില്ല".
അതാണ് അവിടെ ഒരു വ്യത്യാസമുള്ളത്. നൂറക്ക് ആദില പോയെന്ന് വിചാരിച്ചിട്ട് യാതൊരു വ്യത്യാസമോ ടെൻഷനോ ഒന്നുമില്ല. നൂറ ഇപ്പൊ ഇവിടെ ഇങ്ങനെ ഒറ്റപ്പെടൽ സ്ട്രാറ്റജിയിൽ ഇരിക്കുകയാണോ, വോട്ട് പിടിക്കാനുള്ള പരുപാടിക്ക് ഇരിക്കുകയാണോ എന്ന് അറിയത്തില്ല. എന്നാലും പ്രവീൺ പറയുന്നുണ്ട്, "ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഭയങ്കര മിസ്സിംഗ് ആയിരിക്കും". "മിസ് ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ മനുഷ്യരല്ല"."നമ്മൾ ഒരുപാട് ആഗ്രഹിച്ചിട്ടുള്ള ഒരു പ്ലാറ്റ്ഫോം ആകുമ്പോഴേ, നമുക്ക് ഭയങ്കരമായിട്ട് മിസ് ആവും, ഇത് കഴിഞ്ഞു കഴിയുമ്പോ".
ആദില മൈൻഡെല്ലാം സെറ്റാക്കി നിന്നെ ആയിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. അപ്പൊ പറയുന്നുണ്ട്, "ആ, എല്ലാം സെറ്റായിട്ട് നിന്നതായിരുന്നു. പിന്നെ അനുമോളുടെ കാര്യത്തിൽ ഒരിത്തിരി. പിന്നെ അത് കഴിഞ്ഞിട്ട് ബിഗ് ബോസ് ഇപ്പൊ ഇന്നൊരു വീഡിയോസ് ഒക്കെ നമ്മളെ കാണിച്ചല്ലോ, അതിന്റെ കൊണ്ട് ഇച്ചിരി സങ്കടം വന്നതേ ഉള്ളൂ".
അപ്പൊ പ്രവീൺ ചോദിക്കുന്നുണ്ട്, "അത് സോൾവ് ആയില്ലേ?"അപ്പൊ നൂറ പറയുന്നുണ്ട്, "ആ, അത് സോൾവ് ആയി, സംസാരിച്ചു തീർന്നു" എന്ന് പറയുന്നുണ്ട്. "ഇനി ഇപ്പൊ മൂന്ന് ദിവസമല്ലേ ഉള്ളൂ? പെട്ടെന്ന് അങ്ങ് തീർന്നില്ലേ? അപ്പൊ പിന്നെ ബിഗ് ബോസ് കൂടി അത് മനസ്സിലാക്കിയിട്ടായിരിക്കണം ആ വീഡിയോ ഒക്കെ ഇറക്കിയത്". "ഇനി ഇപ്പൊ തീർന്നല്ലോ. ഇവിടെ വന്നു, മൂന്ന് ദിവസം കഴിഞ്ഞു, നാളെ ഇപ്പൊ പോകുവാ". "നിങ്ങൾ അങ്ങനെ മാറി നിന്നിട്ടില്ലല്ലേ?" എന്ന് ചോദിക്കുന്നുണ്ട് പ്രവീൺ. നൂറ പറയുന്നുണ്ട്, "ഇല്ല". "ഫസ്റ്റ് ടൈം ആണെന്ന് പറയുന്നുണ്ട്".
https://www.facebook.com/Malayalivartha


























