സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...

സങ്കടമടക്കാനാവാതെ.... വിതുരയിൽ മകന്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ടർഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകൾ നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. യുവാവ് ഇവരോടൊപ്പം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരണവിവരം അറിഞ്ഞത്. അമലും ആറു സുഹൃത്തുക്കളും ചേർന്നാണ് ടർഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് സൂചനകളുള്ളത്. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























