വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു

സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം.
സാജന്‍ ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായ സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷമായി സാജനും സോണിയും ഒരുമിച്ചായിരുന്നു താമസം. വിവാഹ നിശ്ചയവും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പൂര്‍ത്തീകരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























