മലപ്പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.... ഒരു മരണം... രണ്ടു പേർക്ക് പരുക്ക്

മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha
























