സേനയുടെ പോരാട്ടവീര്യവും കഴിവും തെളിയിക്കുന്ന കടൽശക്തിപ്രകടത്തിന് അടുത്തമാസം മൂന്നിന് ശംഖുമുഖം വേദിയാകും, മുഖ്യാതിഥിയായെത്തുന്നത് രാഷ്ട്രപതി

അടുത്തമാസം മൂന്നിന് സേനയുടെ പോരാട്ടവീര്യവും കഴിവും തെളിയിക്കുന്ന കടൽശക്തി പ്രകടത്തിന് ശംഖുമുഖം വേദിയാകും. നാവികസേനാദിനത്തോടനുബന്ധിച്ച് ശംഖുംമുഖം കടലും ആകാശവും ഇതാദ്യമായി വേദിയാകുന്നു.
സേനയുടെ വിവിധ യുദ്ധക്കപ്പലുകളും രക്ഷാപ്രവർത്തനത്തിന് യുദ്ധമുഖത്ത് ഉപയോഗിക്കുന്ന പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കുന്നതാണ്.
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡെമോ എന്ന ദൃശ്യവിസ്മയമൊരുക്കുന്നത്. വ്യാഴാഴ്ച മുതൽ വലിയതുറ-വലിയ വേളി വരെയുള്ള തീരക്കടലിൽ സേനയുടെ കപ്പലുകൾ എത്താനായി തുടങ്ങും. നവംബർ, 29, ഡിസംബർ ഒന്ന് എന്നീ തീയതികളിൽ ഉച്ചയ്ക്കുശേഷം ശംഖുംമുഖം ബീച്ചിൽ ഫുൾഡ്രസ് റിഹേഴ്‌സൽ നടക്കുകയും ചെയ്യും.
ശക്തിപ്രകടനം നടത്തുന്ന ഡിസംബർ മൂന്നിന് രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മുഖ്യാതിഥിയായെത്തുന്നത്. പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് നാവികസേനാമേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയാണ്.
ഡിസംബർ മൂന്നിന് സേനാംഗങ്ങൾ നടത്തുന്ന പ്രകടത്തിന്റെ ഫുൾഡ്രസ് റിഹേഴ്‌സൽ നവംബർ-29, ഡിസംബർ-ഒന്ന് തീയതികളിൽ ശംഖുംമുഖം കടലിലും ആകാശത്തും നടക്കും. രാഷ്ട്രപതിക്കും നാവികസേനാ മേധാവിയടക്കമുള്ള വിവിധ സേനാതലവൻമാർക്കും ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കുമുള്ള പവിലിയനുകളും സജ്ജമാക്കിക്കഴിഞ്ഞു. പ്രകടനത്തിനെത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള കമാൻഡ് കൺട്രോൾ സെന്ററും ഒരുക്കിയിട്ടുണ്ട്. അതീവ സുരക്ഷാമേഖലയായുള്ള ഇവിടെ നിരീക്ഷണ ക്യാമറകളും സേനയുടെയും പോലീസിന്റെയും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha


























