മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോര്ട്ട. അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങള്‍ സുരക്ഷാകാരണങ്ങളാലാണ് മാറ്റുന്നത്. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ഈ വിഭാഗത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റണമെന്നാണ് വ്യവസ്ഥ. അതേസമയം ഉത്തരവില്‍ ഏത് വാഹനമാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിക്ക് അവസാനമായി പുതിയ കാര്‍ വാങ്ങിയത് 2022-ലാണ്. 33.30 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ കിയ കാര്‍ണിവല്‍ വടക്കന്‍ ജില്ലകളിലെ യാത്രയ്ക്കാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. തലസ്ഥാനത്തും സ്ഥിരയാത്രകള്‍ക്കുമായി ഉപയോഗിക്കുന്നത് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളാണ്.
മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റകളാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുള്ളത്. രണ്ടെണ്ണം പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികള്‍ക്ക് കമാന്‍ഡോകളാണ് ഉപയോഗിക്കുന്നത്.
"
https://www.facebook.com/Malayalivartha

























