ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് സജീവമായതോടെ വാര്‍ത്തകളില്‍ നിന്നും ശബരിമല സ്വര്‍ണക്കേസ് പിന്നോട്ടായി. എന്നാല്‍ അതിനിടയ്ക്ക് ഒരു ആവശ്യവുമില്ലാതെയാണ് രാഹുല്‍ ഈശ്വര്‍ പെട്ട് പോയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായി. ഇപ്പോള്‍ ജയിലിലാണ്.
അവിടെയാണ് അയ്യപ്പനെ ഓര്‍ത്ത് പോകുന്നത്. ശബരിമല ക്ഷേത്രത്തിലെ മുതിർന്ന മുതിര്‍ന്ന തന്ത്രിയായിരുന്ന കണ്ടരരു മഹേശ്വരരുടെ ചെറുമകനുമാണ് രാഹുല്‍ ഈശ്വര്‍. തന്ത്രി കുടുംബത്തിലെ അംഗമെന്ന നിലയില്‍ ശബരിമലയുമായി വലിയ ബന്ധമുള്ളയാള്‍. എന്നാല്‍ താന്ത്രിക വിദ്യയിലേക്ക് പോകാതെ രാഹുല്‍ ഈശ്വര്‍ മാധ്യമ രംഗത്തേക്കാണ് പോയത്. അവതാരകനായി. ചാനലുകളില്‍ രംഗത്തെത്തി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ശ്രദ്ധേയമായി.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും എന്ന വാര്‍ത്ത വന്നിരുന്നു. റിമാര്‍ഡിലായ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി വീണ്ടും എടുക്കാനുളള തീരുമാനം. പാളികള്‍ കൈമാറാനുളള അനുമതിയില്‍ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തല്‍. കട്ടിളപ്പാളിയും വാതിലും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതിലാണ് ദുരൂഹത. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തന്ത്രിമാരുടെ മൊഴി. ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടും. കോടതിയില്‍ നിന്ന് അധികസമയം ലഭിച്ചതിന് ശേഷമായിരിക്കും നടപടി.
ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ ജ്വല്ലറിയില്‍ പൂജ നടത്തിയ കാര്യത്തിലടക്കം മേഹഷ് മോഹനര് മൊഴി നല്‍കിയതായാണ് വിവരം. 2025-ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കിയത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് മഹേഷ് മോഹനരില്‍ നിന്ന് മൊഴിയെടുത്തത്. ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടാണ് പോറ്റിയുടെ കൈവശം ദ്വാരപാലക പാളികള്‍ കൊടുത്തുവിടാന്‍ അനുമതി നല്‍കിയതെന്നാണ് തന്ത്രി നല്‍കിയ മൊഴിയെന്നാണ് വിവരം.
ഇങ്ങനെ തന്ത്രിമാരിലേക്ക് അന്വേഷണം നീളവേയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വന്നതും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുന്നതും. മുന്‍ കൂര്‍ ജാമ്യും ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ എല്ലാം മാറിമറിഞ്ഞു. തന്ത്രിമാരിലെ അന്വേഷണം പിന്നെ കേട്ടില്ല. തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ മറ്റൊരു കേസില്‍ അകത്തായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച രാഹുൽ ഈശ്വർ റിമാൻഡിൽ. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സൈബർ അധിക്ഷേപ കേസിലെ മറ്റൊരു പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമല്ലെന്നും, യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്. നോട്ടീസ് നൽകിയിട്ടും കൈപ്പറ്റാതിരുന്ന പ്രതി ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷനും വാദിച്ചു. രാഹുലിന്‍റെ ലാപ് ടോപ്പിൽ നിന്നും പെണ്‍കുട്ടിയുടെ ചിത്രമുള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ പതിവായി ചെയ്യുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദത്തിന് ശേഷം മജിസ്ട്രേറ്റ് ചേമ്പറിൽ വീഡിയോ പരിശോധിച്ച ശേഷം വിധി പ്രസ്താവിച്ചത്. അന്വേഷണം നടക്കുമ്പോള്‍ രാഹുൽ ഇത്തരം വീഡിയോ ചെയ്തത് നീതികരിക്കാൻ കഴിയില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കുറ്റം കൃത്യം പ്രാഥമികമായി വ്യക്തമാക്കുന്നു. ജാമ്യം നൽകിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് എസിജെഎമ്മിന്‍റെ വിധിയിൽ പറയുന്നു.
അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിൽ വരുന്ന പരാതികളിൽ കേസെടുത്ത് നടപടി സ്വീകരിക്കാനണ് എഡിജിപി നൽകിയിട്ടുള്ള നിർദ്ദേശം. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിജീവിതയുടെ പരാതിയിൽ രാഹുൽ ഉൾപ്പടെ നാല് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെയാണ് കേസ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ദീപ ജോസഫ് രണ്ട് പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ട് വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിന്‍റെ നിർണായക നീക്കം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. തിരുവനന്തപുരം എസിജെഎം കോടതി ഇന്നലെ രാഹുലിൻ്റെ ജാമ്യേപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.
അതസമയം ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കൊയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിൻ്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
അതേസമയം പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസില്‍ സൈബര്‍ ലോകത്തിന് താക്കീതുമായി പ്രേംകുമാര്‍. രാഹുല്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന നടിയുടെ ചുവന്ന പോളോ കാറിന് പിന്നാലെ പോകരുതെന്നാണ് പ്രേംകുമാറിന്‍റെ മുന്നറിയിപ്പ്. സൈബര്‍ അധിക്ഷേപത്തെ ബാലന്‍സ് ചെയ്യാനുള്ള ഷാഫിയുടെ ട്രാപ്പായിരിക്കാം അതെന്നാണ് പ്രേംകുമാര്‍ പറയുന്നത്.
ആ ചുവന്ന കാറിനെ ഫോളോ ചെയ്യരുത്. ഉദ്ധരിതലിംഗ സ്പെഷ്യലിസ്റ്റുകൾക്ക് നന്നാക്കൽ പോസ്റ്റിട്ട് ബാലൻസാനുള്ള ഷാഫി ട്രാപ്പാവാമത് എന്നാണ് പ്രേം കുമാര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കാർ, അതിൻ്റെ നിറം, അതിൻ്റെ ഉടമസ്ഥൻ/ ഉടമസ്ഥയായ സിനിമ താരം ഇതെല്ലാം ട്രാപ്പാണ്. ആളുകൾ ചുമന്ന കാർ തപ്പിയിറങ്ങും. അതിനെ കുറിച്ച് സൈബർ ഇടങ്ങളിൽ പോസ്റ്റുകൾ വരും. അവസാനം സിനിമാതാരത്തിനെതിരെ സൈബർ ആക്രമണം എന്ന നിലവിളിയുമായി ഇപ്പൊൾ പൊത്തിൽ ഒളിച്ചിരിക്കുന്ന സകല സാംസ്കാരിക നായകരും പുറത്തിറങ്ങും. മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള നിവേദനം തയ്യാറാകും. ഒപ്പിടും. പിന്നെ സകല പെര്‍വേർട്ടുകളും അതിന്‍റെ പേരിൽ ഇടതുപക്ഷത്തിന്‍റെ നെഞ്ചത്ത് കയറാൻ തുടങ്ങും.സഖാക്കളോട്. ചുവന്ന പോളോ കാർ ഒരു ട്രാപ്പാണ്. അതിൽ കൊത്തരുത്. അപേക്ഷയാണ്. എന്നാണ് കമന്‍റ് ബോക്സിലെ ഒരു വിശദീകരണ കമന്‍റ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് പോലീസ്. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്.
ഗർഭിണിയാകാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചിട്ടാണെന്നും കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവില്‍ തുടരുകയാണ് രാഹുല്‍. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കർണാടകയിലെ വിവിധ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും അന്വേഷണസംഘം പരതുകയാണ്. രാഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടുപേരും രണ്ട് വഴിക്കാണ് ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. രാഹുലിന്റെ ജീവനക്കാരെ കൂടാതെ ഒട്ടേറെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അതിനുമുമ്പ് അറസ്റ്റ് ചെയ്യാനുള്ള ശ്രമവും പുരോഗമിക്കുന്നു.
നാളെയാണ് രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നത്. ജാമ്യം ലഭിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് തെളിയിക്കുന്നതിനാണ് രാഹുലിന്‍റെ ശ്രമം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി, പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല, ഇതിനുള്ള മരുന്ന് തന്‍റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല, തുടങ്ങിയ വാദങ്ങളാണ് രാഹുലിന്‍റേത്. ഇത് തെളിയിക്കുന്നതിനാവശ്യമായ സൈബര്‍ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്.
പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്. ഓഡിയോ സന്ദേശം, ചാറ്റുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകളാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം.
പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റുകള്‍, വാട്‌സാപ്പ് ഓഡിയോകള്‍, ഇതിന്റെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് രേഖകള്‍ ഹാജരാക്കിയിട്ടുള്ളത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.
യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് യുവനടിയുടെ ചുവന്ന കാറിലെന്ന് സൂചന. പാലക്കാടു നിന്ന് ഈ കാറിൽ യാത്ര പുറപ്പെട്ട രാഹുൽ സംസ്ഥാനം വിട്ടെന്നാണ് പുറത്തുവരുന്ന വിവരം. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ ഇട്ട ശേഷമായിരുന്നു ചുവന്ന കാറില്‍ കയറിയുള്ള യാത്ര. കേസെടുത്ത് അഞ്ചാം ദിവസവും രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല.
രാഹുൽ സംസ്ഥാനം വിട്ടെന്ന സൂചനകളാണ് പൊലീസ് വൃത്തങ്ങൾ നൽകുന്നത്. അതിവിദഗ്ധമായാണ് രാഹുലിന്റെ യാത്രയെന്നും സൂചനയുണ്ട്. രാഹുൽ ചുവന്ന കാറിൽ പാലക്കാടുനിന്ന് പോയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്.
രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ, താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. മേയിൽ അവിടെയെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിപ്രകാരമുള്ള പരിശോധന 5 മണിക്കൂറോളമാണ് നീണ്ടത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പാലക്കാട് എഎസ്പി രാജേഷ്‍ കുമാർ പറഞ്ഞു. ഒരു മാസം മുൻപു വരെയുള്ള ദൃശ്യങ്ങളെ ഉള്ളൂവെന്നാണു സൂചന. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്.
"https://www.facebook.com/Malayalivartha

























