തദ്ദേശ തെരഞ്ഞെടുപ്പ്.... വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും വേതനത്തോട് കൂടി അവധി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി സ്വകാര്യമേഖലയിലുള്ളവര്‍ക്കും വേതനത്തോട് കൂടി അവധി. സ്വകാര്യമേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ്മതിദായകര്‍ക്ക് വോട്ടു രേഖപ്പെടുത്താനായി വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍.
അപ്രകാരം അവധി അനുവദിക്കുന്നതുമൂലം തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചു.
അത്തരത്തില്‍ അവധി നല്‍കുമ്പോള്‍ വേതനം കുറവു ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാന്‍ പാടില്ലായെന്നും കമീഷണര്‍ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളില്‍ അടിയന്തിര ഇടപെടല്‍ നടത്താനായി ലേബര്‍ കമീഷണറോട് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha

























