അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം

അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം
അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കൾ ഏറ്റുവാങ്ങും.
രാവിലെ എട്ട് മുതൽ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. പിന്നീട്, കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശനമുണ്ട്. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
ആദര സൂചകമായി കൊയിലാണ്ടി ടൗണിൽ ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഹർത്താൽ ആചരിക്കുകയും ചെയ്യും. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. വിദേശത്തുള്ള മകൻ എത്തേണ്ടതിനാലാണ് ഖബറടക്കം ഇന്നത്തേക്ക് മാറ്റി വച്ചത്.
"https://www.facebook.com/Malayalivartha

























