കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേരെ കണ്ടെത്തി

കേരള - തമിഴ്നാട് അതിർത്തി മേഖലയായ ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കണ്ടെത്തി .വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ ആണ് പോയത്. വൈകുന്നേരത്തോടെ ഇവർ കാടു ഇറങ്ങുകയാണ് എന്നാണ് ഡി എഫ് ഓ അടക്കമുള്ളവർ കരുതിയിരുന്നത് . എന്നാൽ ആറ് മണിയോടെ ഇവരെ വൈർലെസ്സിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. പാലോട് നിന്നുള്ള രണ്ടു സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചിരുന്നു.
അഗസ്ത്യാർമലയും ഇവിടെയാണ് കൊടും കാടാണ് ഇവിടം . വന്യ ജീവികളെ കണ്ടു മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറി നിൽക്കുകയാണോ അതിഗു കൊണ്ട് ആണോ ബന്ധപ്പെടാൻ കഴിയാത്തതു എന്നും വ്യക്തമല്ല . സ്ഥലത്തു ഒന്നര കിലോമീറ്റര് മാറി ബി എസ എൻ എല്ലിന്റെ ടവർ ഉണ്ടെങ്കിലും കാര്യമായ റേഞ്ച് ഇല്ലാത്ത സ്ഥലം ആണ്.
https://www.facebook.com/Malayalivartha

























