Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട്ടത്തിലിന്റെ പൊളിറ്റിക്കല്‍ തന്ത ഷാഫിയെന്ന്...അടുത്ത നേതാവിന് സ്‌കെച്ചിട്ട് കോണ്‍ഗ്രസിലെ തലമൂത്ത നേതാക്കളെന്ന് ആരോപണം

03 DECEMBER 2025 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!!! ഇരകളെ വേട്ടയാടുന്നേയെന്ന് അലമുറയിടുന്നവന്മാരുടെ തനിക്കൊണം

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍

പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന് വേണ്ടി ഇടപെട്ടത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

വെട്ടിമൂടെടാ ഷാഫി പറമ്പിലിനെ...രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊളിറ്റിക്കല്‍ തന്ത അവനാണ്. ആ സെക്ഷ്വല്‍ പെര്‍വെര്‍ട്ടിനെ വളര്‍ത്തി വലുതാക്കിയവന്‍. ഷാഫി പറമ്പിലിന് നേരെ കൊലവിളി ഉയരുന്നു. കോണ്‍ഗ്രസിന്റെ തന്നെ ചില സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ഷാഫിക്ക് നേരെ ഒളിയമ്പ്. സതീശന്‍ ഗ്രൂപ്പ് തലപൊക്കിയെന്ന് രാഹുല്‍ ഷാഫി ആര്‍മി വാളെടുക്കുന്നു. കോണ്‍ഗ്രസില്‍ കൂട്ടയടി തെറിവിളി ബഹളം. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണതില്‍ ഉള്ളില്‍ ചിരിക്കുകയാണ് വി ഡി സതീശന്‍. രാഹുല്‍ വിഷയത്തില്‍ തന്നെ വേട്ടയാടിവര്‍ തീച്ചൂളയില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവ് ഉള്ളാലെ ആവേശത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണു അടുത്തത് ഷാഫിയെന്ന കണക്ക് കൂട്ടല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായും പിന്തുണച്ചിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. അപ്പോഴും നിലപാടില്‍ ഉറച്ച് നിന്നു സതീശന്‍. ഇന്നിപ്പോള്‍ രാഹുലിനെ പുറത്താക്കണമെന്ന് പാര്‍ട്ടി കൂട്ടായ തീരുമാനം എടുക്കുമ്പോള്‍ തന്റെ നിലപാടായിരുന്നു ശരിയെന്ന് തന്റെ അണികളെക്കൊണ്ട് വാഴ്ത്തിപ്പാടിക്കുകയാണ് വി ഡി സതീശന്‍. ഷാഫി പറമ്പിലിനെ വിമര്‍ശിച്ച് പി കെ സുരേഷ് കുമാര്‍ എന്നൊരാള്‍ പോസ്റ്റിട്ടു. എന്നാല്‍ അതിപ്പോള്‍ കോണ്‍ഗ്രസിന്റെ സാബര്‍ വാളുകളില്‍ നിറയുന്നു. അതായത് ഷാഫിയെ എതിര്‍ത്ത് സ്വന്തം പാളയത്തില്‍ പട മുറുകുന്നുവെന്ന് വ്യക്തം.

ഷാഫി പറമ്പില്‍ തനി കള്ളനെന്ന് തുറന്നടിച്ചെഴുതിയിരിക്കുകയാണ് സുരേഷ് കുമാര്‍. ആ പോസ്റ്റ് നോക്കാം....

കേരള സമൂഹം ആട്ടിയോടിക്കേണ്ട രാഷ്ട്രീയ മാലിന്യങ്ങളാണ് UDF കണ്‍വീനര്‍ അടൂര്‍ പ്രകാശും വടകര MP ഷാഫി പറമ്പിലും... രാഹുല്‍ മാങ്കൂട്ടം എന്ന സെക്ഷ്വല്‍ പെര്‍വര്‍ട്ടിനെ അവന്റെ എല്ലാ ലൈംഗിക കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും പൊതു സമൂഹത്തില്‍ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാവാണ് അടൂര്‍ പ്രകാശ്. അവന്റെ പീഡനത്തിന്ന് ഇരയായ യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നപ്പോള്‍ അത് AI സൃഷ്ടിയാണ് എന്ന് ന്യായീകരിച്ച പരമ ചെറ്റയാണ് അടൂര്‍ പ്രകാശ് ......

പത്തിലേറെ യുവതികളെ ലൈംഗിക ചൂഷണം നടത്തിയ വിഷയം, അതിലും ഗൗരവതരമായ പോക്‌സോ കുറ്റകൃത്യം, ( വെള്ളായണി ), മൂന്നോളം റേപ്പ് വിഷയം , ഉന്നത പദവികളില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് പിന്നീട് പെണ്‍കുട്ടി താഴ്ന്ന ജാതിക്കാരിയാണെന്ന് പറഞ്ഞ് പിന്‍വാങ്ങിയത്, വനിതാ IAS ഓഫീസര്‍ക്ക് അശ്ലീല സന്ദേശം അയച്ചത്, KC വേണുഗോപാലിന്റെ ഭാര്യയുടെ സുഹൃത്തായ വനിതയ്ക്ക് അശ്ലീല സന്ദേശം അയച്ചത്, മണ്‍മറഞ്ഞ് പോയ കോണ്‍ഗ്രസ് നേതാവിന്റെ മകളോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചത്. ഒരു വനിതാ ജന പ്രതിനിധി , 67 വയസ്സുള്ള വനിതാ നേതാവ്, KSU പ്രവര്‍ത്തകന്‍ ആയിരുന്ന ആണ്‍കുട്ടിയെ കൊണ്ട് Oral sex ചെയ്യിക്കാന്‍ ശ്രമിച്ചത്, പല വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും അശ്ലീല സന്ദേശം അയച്ചതും ലൈംഗിക താല്‍പ്പര്യം അറിയിച്ച് സന്ദേശം അയച്ചതും, രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഗര്‍ഭം അലസിപ്പിക്കല്‍ ഇങ്ങനെ എല്ലാം അറിഞ്ഞതിന് ശേഷമാണ് ഗത്യന്തരമില്ലാതെ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് ...

എന്നിട്ടും ഇടതുപക്ഷത്തേക്കാള്‍ കോണ്‍ഗ്രസ് നേതാക്കളെയാണ് ഷാഫി മാങ്കൂട്ടം സൈബര്‍ പട വേട്ടയാടിയത്..കൂട്ടത്തില്‍ നെറികെട്ട സൈബര്‍ ലീഗുകാരും ഉണ്ടായിരുന്നു ... നടിയുടെ ചാറ്റ് മാത്രമല്ലേ കണ്ടിട്ടുള്ളൂ, മകളുടെ ചാറ്റ് കണ്ടില്ലല്ലോ, ആവശ്യമെങ്കില്‍ അത് എടുത്ത് പുറത്തിടും എന്ന് ഒരു കോണ്‍ഗ്രസ് നേതാവിനെ വിരട്ടിയുള്ള Post വന്നത് സൈബര്‍ ലീഗുകാര്‍ കൈകാര്യം ചെയ്യുന്ന പേജില്‍ ആണ് ...രാഹുലിന്റെ സംരക്ഷകന്‍ ഷാഫി പറമ്പില്‍ ആണ് ... മാങ്കൂട്ടാന്റെ എല്ലാ ലൈംഗിക കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും അവനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കിയതും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കിയതും ഷാഫി പറമ്പില്‍ ആണ്... ഒരര്‍ത്ഥത്തില്‍ ഇവരുടേത് കൂട്ടുകൃഷിയാണ്... വെളുക്കെ ചിരിക്കുന്ന മുഖത്തിന് അപ്പുറത്ത് അറപ്പുളവാക്കുന്നതും വെറുക്കേണ്ടതുമായ ക്യാരക്ടര്‍ ആണ് ഷാഫി പറമ്പില്‍ : ഇത്തിരി വൈകി ആണെങ്കിലും ഇവനും പൊതു മധ്യത്തില്‍ അനാവരണം ചെയ്യപ്പെട്ടു...അതി ജീവിതയ്ക്കും. അവരെ പിന്തുണച്ചവര്‍ക്കും എതിരെ സൈബര്‍ ഇടത്തില്‍ നടന്ന എല്ലാ കോണ്‍ഗ്രസ് ലീഗ് സൈബര്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഷാഫി പറമ്പില്‍ നയിക്കുന്ന ക്രിമിനല്‍ സിണ്ടിക്കേറ്റ് ആണ്... എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇവന്‍ റീല്‍സ് ഇട്ട് നിഷ്‌കു വേഷം അഭിനയിച്ച് തകര്‍ക്കുന്നു... മാങ്കൂട്ടം ജയിലിനുള്ളില്‍ ആയാല്‍ മാത്രം പോരാ... അവന്റെ പൊളിറ്റിക്കല്‍ തന്തയായ ഷാഫിയും രാഷ്ട്രീയമായി അവസാനിക്കണം..ഷാഫിയെ വിമര്‍ശിച്ചാല്‍ വടകരയിലെ ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷ കഥയുമായി കോണ്‍ഗ്രസ് സുഡാപ്പി കോങ്ങി ലീഗ് വാണങ്ങള്‍ രംഗത്ത് വരും.... ഏഴര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരന്‍ അമിത് ഷായുടെ ഭൂരിപക്ഷം..എന്ന് കരുതി അമിത് ഷായെ ആരെങ്കിലും വിമര്‍ശിക്കാതിരിക്കുന്നുണ്ടോ ? ഇതാണ് പുറത്ത് വന്നിരിക്കുന്ന കുറിപ്പ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. പരാതി വരുന്നതിന് മുന്‍പ് പാര്‍ട്ടി നിലപാട് എടുത്തുവെന്ന് ഷാഫി പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതല്‍ നടപടിയുടെ കാര്യം പാര്‍ട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോള്‍ രാഹുല്‍ നേരിടുന്ന കാര്യം പരിശോധിച്ചാല്‍ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും പാര്‍ട്ടി ചെയ്യും. പാര്‍ട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. ശബരിമല അഴിമതിയില്‍ സിപിഎം നടപടി എടുത്തില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണ്. മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ് എന്നും ഷാഫി ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ വരെ കൂടെ നിന്നയാളാണ് ഞാന്‍. അതൊന്നും ഈ സംഭവത്തില്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നുമായിരുന്നു ഷാഫിയുടെ ചോദ്യം.

ഇതിനിടെ രാഹുലിന്റെ രാജി ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍കിഫില്‍. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പൊതുപ്രവര്‍ത്തകന്‍ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പാര്‍ട്ടിയില്‍ യൂണിറ്റ് പ്രസിഡണ്ട് മുതല്‍ അഖിലേന്ത്യാ പ്രസിഡണ്ട് വരെയുള്ള സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ അവരെ പൊതുസമൂഹം നോക്കി കാണുന്നത് വലിയ പ്രതീക്ഷയോടെയായിരിക്കും.സര്‍വ്വ മേഖലകളിലും പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് വളരെ ഉയരത്തിലാണ്. അത് ആ വ്യക്തിയെ കണ്ടോ വ്യക്തിയുടെ കഴിവിനെ കണ്ടോ അല്ല മറിച്ച് അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്വാധീനവും ആദര്‍ശവും മനസ്സിലാക്കി കൊണ്ടാണ്.പാര്‍ട്ടിയുടെ തണല്‍ ഇല്ലാതെ ഒരാള്‍ക്കും യാതൊരു തരത്തിലുള്ള പേരും മഹിമയും ഇല്ല എന്ന് മനസ്സിലാക്കി തരുന്നതാണ് പലവിധത്തിലുള്ള സംഭവങ്ങളും. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും തുറന്നുപറയുന്നതും നടപടി സ്വീകരിക്കുന്നതൊക്കെ സ്വാഭാവികം. പക്ഷേ വ്യക്തിപരമായ ശുദ്ധീകരണവും വ്യക്തിജീവിതത്തില്‍ അതിര്‍വരമ്പുകളും നിര്‍ബന്ധമാണ്.വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികള്‍ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും അതാത് വ്യക്തികള്‍ തന്നെയാണ്.വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകര്‍ഷണവും ഒക്കെ ഒരു കൊടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കും അനിവാര്യമാണ്.അത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിക്കും.

പ്രത്യേകിച്ച് രാഷ്ട്രീയത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍.ഇവിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ് യുഡിഎഫ് അണികളിലുള്ള മാര്‍ക്‌സിസ്റ്റ് വിരോധവും പിണറായി ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള അതി വൈകാരികതയേയും തന്റെ തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി കണ്ടു.ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്.പൊതു പ്രവര്‍ത്തകര്‍ പാലിക്കേണ്ട പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിര്‍ബന്ധമാണ് . അതിനു സാധിക്കുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എന്നെന്നേക്കുമായി പൊതുപ്രവര്‍ത്തനരംഗത്ത് നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതം.വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ കൊടിയുടെ തണലോ പിന്തുണയും ഇല്ലെങ്കില്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിവിലേജുകളും എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നത് എല്ലാവരും തിരിച്ചറിഞ്ഞേ മതിയാവു. ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനമെടുത്ത് മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി തീരുമാനത്തെ പുല്ല് വില നല്‍കാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബര്‍ ഇടങ്ങളിലെ പിന്തുണയോ എന്നതിനപ്പുറം ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്വീകരിച്ച നടപടി വലിയ ഒരു മാതൃകയായാണ് കണ്ടത്. എന്നാല്‍ ഈ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അവഹേളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോയത്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച വ്യക്തിക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനും നിയമ പോരാട്ടം നടത്താനും അര്‍ഹതയുണ്ട്. നിരപരാധിത്വം തെളിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയത്തില്‍ ഏറ്റുമെന്നതിലും തര്‍ക്കമില്ല. നിരപരാധിത്വം തെളിയുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി നടപടിയെ വെല്ലുവിളിക്കുന്നത് ഏതു ഉന്നതനായാലും അത് അത്ര ഭൂഷണമല്ല, അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ചെറുതല്ല എന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ആളുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. പിന്നെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ക്ലാസെടുക്കാന്‍ വരുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് അതിനുള്ള അര്‍ഹതയില്ല. നിങ്ങള്‍ക്ക് പാര്‍ട്ടി കോടതികളിലും പാര്‍ട്ടി വേദികളിലുമാണ് ഇത്തരം പരാതികള്‍ ചര്‍ച്ച ചെയ്യാറുള്ളത്. ഇത്തരം വിഷയങ്ങളില്‍ ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ള സംഘടനയാണ് കോണ്‍ഗ്രസ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (8 minutes ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍  (19 minutes ago)

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട  (44 minutes ago)

കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി  (54 minutes ago)

ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ  (1 hour ago)

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!  (1 hour ago)

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു  (2 hours ago)

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  (3 hours ago)

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന് വേണ്ടി ഇടപെട്ടത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി  (3 hours ago)

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ...... ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം - ഗാനമെത്തി.  (3 hours ago)

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി സൈബര്‍ ആക്രമണം നടത്തിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി  (4 hours ago)

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി  (4 hours ago)

സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ ലിസ്റ്റിങ്; 18.41% ഓഹരി വില ഉയർന്നു...  (4 hours ago)

Malayali Vartha Recommends