Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി

04 DECEMBER 2025 06:46 AM IST
മലയാളി വാര്‍ത്ത

നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനമായിരുന്നു ശംഖുമുഖത്ത് കാണാനായത്. മിന്നൽ വേഗത്തിൽ കരയിലും വെള്ളത്തിലും ആക്രമണം നടത്തുന്ന മിസൈൽ ബോട്ടുകൾ മുതൽ കൊച്ചിയിൽ നിർമ്മിച്ച വിമാന വാഹിനി കപ്പൽ വിക്രാന്ത് വരെ അണിനിരന്നിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി .രാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ വ്യോമസേന ഗാർഡ് ഒഫ് ഓണർ നൽകി. യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത 20 റൗണ്ട് ഗൺസല്യൂട്ട് നൽകി. പറക്കും കപ്പൽ എന്ന് വിളിപ്പേരുള്ള എം.എച്ച്-60 ആർ ഹെലികോപ്ടറുകൾ രാഷ്ട്രപതിക്ക് വരവേല്പ് നൽകി പറന്നു.

പിന്നാലെ പടക്കപ്പലുകളായ ഉദയഗിരി, കൊൽക്കത്ത, കമാൽ എന്നിവ ആകാശത്തേക്ക് വർണവിസ്മയം തീർത്തു. മൂന്ന് ചേതക് ഹെലികോപ്ടറുകൾ ദേശീയപതാകയും നാവികസേനാ പതാകയുമായി വട്ടമിട്ടുപറക്കുകയായിരുന്നു. കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനെ കമാൻഡോകൾ മോചിപ്പിക്കുന്നത് നെഞ്ചിടിപ്പോടെയാണ് ജനക്കൂട്ടം കണ്ടുനിന്നത്.

1971ലെ യുദ്ധത്തിൽ കറാച്ചി ആക്രമിച്ച കില്ലർബോട്ടുകൾ ആകാശത്തേക്ക് മിസൈലുകൾ വർഷിച്ചു. പിന്നാലെ മാർകോസ് കമാൻഡോകൾ പാരച്യൂട്ടിൽ പറന്നിറങ്ങി. സീ കിംഗ് ഹെലികോപ്ടറുകളും വട്ടമിട്ടു.

അതേസമയം വിക്രാന്തിനെ നിലയ്ക്കാത്ത കൈയടികളോടെയാണ് തലസ്ഥാനം വരവേറ്റത്. വിക്രാന്തിന്റെ മുകൾ ഡക്കിൽ പോർവിമാനങ്ങൾ നിരനിരയായി അണിനിരക്കുകയായിരുന്നു. വലത്തേ റൺവേയിൽ നിന്ന് മിഗ്-29 കെ വിമാനം പറന്നുയർന്നു. പിന്നാലെ ഐ.എൻ.എസ് ഇംഫാലിൽ സീ-കിംഗ് ഹെലികോപ്ടർ ഇറക്കിയും സേന കരുത്തുകാട്ടി. ആറ് ചേതക് കോപ്ടറുകളെത്തി തെരച്ചിൽ,​ രക്ഷാദൗത്യങ്ങൾ ആവിഷ്കരിച്ചു. നിശബ്ദമായെത്തി കരയിലെയും കടലിലെയും ശത്രുവിനെ ആക്രമിക്കുന്ന ഐ.എൻ.എസ് ഷിഷുമാർ അന്തർവാഹിനിയുമെത്തി.

പായ്‌ക്കപ്പലുകൾ, ഡോണിയർ, പി8 ഐ നിരീക്ഷണവിമാനം എന്നിവയും പ്രദർശിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി, സഞ്ജയ് സേഥ്, ഗവർണർ ആർ.വി.ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends