KPCCയിൽ കൂട്ട ചർച്ച... രാഹുലിനെ പുറത്താകും സതീശൻ കട്ടകലിപ്പിൽ രണ്ടിലൊന്ന് ഇന്ന് അറിയണം..!

കോൺഗ്രസിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും പുറത്തായ രണ്ട് ബലാത്സംഗ കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഇപ്പോഴും ഇൻ. എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് കടുത്ത അതൃപ്തിയുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും. രാഹുലിനെ പുറത്താക്കണമെന്ന ശുപാർശ കെപിസിസിയിൽ നിന്ന് ഇന്നലെ ലഭിക്കുമെന്ന് ദീപദാസ് മുൻഷി പ്രതീക്ഷിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിയതിനാൽ അതുണ്ടായില്ല.
രാഹുലിനെതിരെ ലഭിച്ച പരാതികളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഓഫിസുകൾ വിവരങ്ങൾ തേടി. പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്നാണ് ദീപദാസ് നേതൃത്വത്തെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം ദോഷം ചെയ്യുമെന്നും ദീപ ഹൈക്കമാൻഡിനെ അറിയിച്ചു. രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ സിപിഎം – ബിജെപി പ്രചാരണം അതിന്മേൽ ആകുമെന്നും ദീപ ദാസ് മുൻഷി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കവർ ഫോട്ടോ മാറ്റി ശബരിമല സ്വർണക്കൊള്ളയ്ക്ക് എതിരെ അടുത്തഘട്ട പ്രചാരണത്തിനു തുടക്കമിട്ടെങ്കിലും രാഹുൽ വിഷയം കാരണം അത് ഏറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ വീട് കയറിയിറങ്ങുന്ന സ്ഥാനാർഥികൾക്കും നേതാക്കൾക്കും രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴെത്തട്ടിലെ പ്രവർത്തകർ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന പാളിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha



























