Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു

04 DECEMBER 2025 06:39 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ഒരുത്തനും ജാമ്യം ഇല്ല. കട്ടായം കടുപ്പത്തിലാണ് ഹൈക്കോടതി. കഴിഞ്ഞദിവസം വാസുവിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. മാറാരോഗമെന്ന് വാസുവിന്റെ അഭിഭാഷകന്‍ ഡയലോഗ് അടിച്ചതും കോടതി ഓടിച്ചു. ഇന്നിപ്പോള്‍ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആറാം പ്രതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. 2019 ല്‍ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവിറക്കിയ മഹസറില്‍ ശ്രീകുമാര്‍ ഒപ്പുവെച്ചിരുന്നു. ശ്രീകുമാറിന്റെ ചോദ്യം ചെയ്യല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്നും ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീക്കും തിരിച്ചടി. സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കുക മാത്രമല്ല സ്വര്‍ണം കടത്തിയതിലും എ പദ്മകുമാറിന് പങ്ക്. ഹൈക്കോടതിക്ക് മുന്നില്‍ തെളിവ് നിരത്തി എസ് ഐ ടി. ദ്വാരപാലക പാളി കേസിലും പദ്മകുമാര്‍ പ്രതി. രണ്ടാമത്തെ കേസിലും പദ്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിലും പദ്മകുമാറിന് തിരിച്ചടി. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ജാമ്യം ചോദിച്ച് വരുന്ന ഒരെണ്ണത്തെയും വെറുതെ വിടാതെ തീച്ചൂളയില്‍ നിര്‍ത്തി കോടതി. ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു.

ശബരിമല കേസില്‍ കോടതി കടുപ്പിക്കുകയാണ്. അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കൊടുത്തിരിക്കുകയാണ്. പഴുതടച്ച് പ്രതികളെ പൂട്ടുന്നതിനും ഉന്നതരിലേക്കും എത്തുന്നതിന് എസ് ഐ ടിക്ക് കൂടുതല്‍ സമയം അുവദിച്ച് കൊടുത്തിരിക്കുന്നത്. ശബരിമല കൊള്ളയില്‍ എസ് ഐ ടി നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസവും ഇന്നുമായി കൊള്ളക്കാരെയും തലതൊട്ടപ്പന്മാരേയും വരിഞ്ഞ്മുറുക്കുന്ന നടപടികള്‍ കോടതികള്‍ സ്വീകരിച്ചു പക്ഷെ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗര്‍ഭക്കഥയ്ക്ക് പിന്നാലെ പോയത് കൊണ്ട് ശബരിമല വലിയ ചര്‍ച്ചയായില്ല. പ്ദമകുമാറിന് കുരുക്ക് മുറുകിയിരിക്കുകയാണ്. സ്വര്‍ണം കടത്തുന്നതില്‍ പദ്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണം സംഘം തുറന്നടിച്ചതോടെ കൊള്ളയുടെ തലംമാറിയിരിക്കുന്നു. കരുതിക്കൂട്ടി കൊള്ളയ്ക്ക് കൂട്ടുനിന്നു കടത്തിന് വഴിയൊരുക്കി നേട്ടം കൊയതു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും കുരുക്ക്. മിനുട്‌സില്‍ ക്രമക്കേട് വരുത്തിയത് കൂടാതെ, ദ്വാരപാലക ശില്‍പങ്ങള്‍ കടത്തിയതിലും പത്മകുമാര്‍ പ്രതി. മിനുട്‌സില്‍ തിരുത്ത് വരുത്തിയതിന് ജയിലില്‍ കിടക്കുന്ന പത്മകുമാറിനെ, പ്രത്യേക അന്വേഷണ സംഘം ഡിസംബര്‍ രണ്ടിന് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. മഹസറില്‍ പിച്ചളയെന്ന് എഴുതിയത് ചെമ്പെന്ന് തിരുത്തിയത് ഞാനാണെന്ന് പദ്മകുമാര്‍ പറഞ്ഞ മൊഴി. എല്ലാം കൂട്ടായ തീരുമനാമാണ്. എന്നിട്ട് ഞാന്‍ മാത്രമാണോ എല്ലാത്തിനും ഉത്തരവാദിയെന്ന് പദ്മകുമാര്‍ തുറന്നടിക്കുന്നത് പലരിലേക്കും വിരല്‍ചൂണ്ടുന്നതാണ്. ചിലതൊക്കെ ബോധ്യപ്പെട്ട കോടതി കൊള്ളയില്‍ ഉന്നതന്മാര്‍ക്ക് പങ്കുണ്ടെന്ന ബോധ്യത്തിലാണ് എസ് ഐ ടിക്ക് അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിച്ചത്. ഒരുത്തനും രക്ഷപ്പെടരുതെന്ന കടുത്ത തീരുമാനമാണ് ഹൈക്കോടതിക്ക്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെ ഇ.ഡി അന്വേഷണത്തിന് സാധ്യത ഉരുത്തിരിഞ്ഞിരിക്കയാണ്. ഇതോടെ ആശങ്കയുടെ നിഴലിലാണ് സിപിഎമ്മും സര്‍ക്കാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വിപുലമായ പദ്ധതികള്‍ ഉള്ള ബിജെപിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണം എത്തിയാല്‍ അത് വലിയ സാധ്യതയാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ മുതലെടുപ്പിനെ ഭയക്കുകയാണ് സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്രര്‍ ചെയ്ത എഫ്.ആര്‍.ആറിന്റെ പകര്‍പ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാദവും കേട്ടശേഷം മജിസ്‌ട്രേറ്റ് കോടതി ഉചിതമായ തീരുമാനമെടുക്കണം.

സ്വര്‍ണക്കൊള്ളയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്. നിലവില്‍ പ്രത്യേക അന്വേഷണ സംഘം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പമാകും കള്ളപ്പണ ഇടപാടും അന്വേഷിക്കുക. ഇതിന് കോടതിയുടെ അനുമതി കിട്ടിയാല്‍ ഇഡി പരിശോധനകളിലേക്ക് നീങ്ങും. ഇഡിയുടെ രംഗപ്രവേശം സിപിമ്മിനെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്. ഇ.ഡി വന്നാല്‍ സര്‍ക്കാരും സി.പി.എമ്മും പ്രതിക്കൂട്ടിലാവും. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന ആശങ്കയിലാണ് പാര്‍ട്ടി. സര്‍ക്കാരിനെയാകെ സംശയ മുനയില്‍ നിറുത്താന്‍ ശ്രമിക്കുമെന്നാണ് ഭയത്തിന് അടിസ്ഥാന കാരണം. ഇത് കൂടാതെ 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെ, ഇപ്പോള്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെയും ഇ.ഡി തിരിയാന്‍ സാദ്ധ്യതയുണ്ട്. സര്‍ക്കാരിലും കരിനിഴല്‍ വീഴും.

അതേസമയം, 2014 മുതല്‍ 2025 വരെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിശോധിക്കേണ്ടതിനാല്‍ എസ്.ഐ.ടിക്ക് കേസന്വേഷണത്തിന് കോടതി ഒന്നര മാസം നീട്ടി നല്‍കി. അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.അന്വേഷണ സംഘത്തിന് കോടതി നേരത്തേ അനുവദിച്ച ആറാഴ്ച സമയം അവസാനിച്ചിരുന്നു. പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്ന സെന്‍സിറ്റീവ് കേസാണെന്ന പരാമര്‍ശത്തോടെയാണ് ഇ.ഡിയുടെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളിയിരുന്നത്.അതിനെതിരെ ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസി. ഡയറക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്.എഫ്.ഐ.ആറും മറ്റും പൊതുരേഖയാണെന്നും ഇ.ഡി. വാദിച്ചു.കൃത്യമായ കാരണങ്ങളും വസ്തുതകളും വിവരിച്ച് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്.പി.ശശിധരന്‍ കോടതിയില്‍ നേരിട്ടെത്തി. അന്വേഷണ പുരോഗതി ഉള്‍പ്പെടുത്തി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റ് , ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അടച്ചിട്ട മുറിയില്‍ എസ്പി കോടതിയെ അറിയിച്ചു, അന്വേഷണ നിര്‍ണായക ഘട്ടത്തിലാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയതോടെ അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്കടക്കം അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് പുറമെ ഇഡിയും സ്വര്‍ണക്കൊള്ളയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. ഇഡിയുടെ അന്വേഷണത്തെ കോടതി തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇഡിയുടെ പുതിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 3700/25 നമ്പര്‍ ദ്വാരപാലക കേസിലും 3701/25 നമ്പര്‍ കട്ടിളപ്പാളി കേസിലും ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പൂര്‍ണമായും ചോദ്യം ചെയ്തിട്ടില്ല. 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസ്, വിജയകുമാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലും അലംഭാവം പ്രകടമായി. ശങ്കരദാസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ എസ്‌ഐടിക്കു മേല്‍ സ്വാധീനം ചെലുത്തുന്നെന്ന പ്രചാരണവും ശക്തമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം വന്നതിനാലാണ് പാളികള്‍ അഴിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാന്‍ താന്‍ അനുമതി നല്കിയതെന്ന എ. പത്മകുമാറിന്റെ മൊഴിയും എസ്‌ഐടിയെ വെട്ടിലാക്കി. മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല. പാളികള്‍ സ്വര്‍ണം പൂശാന്‍ തന്നെ അനുവദിക്കണമെന്നു കാട്ടി പോറ്റി ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ച കത്തിനെപ്പറ്റിയും എസ്‌ഐടി അന്വേഷിച്ചില്ല. ഇതിലേക്ക് അടക്കം വിശദമായ അന്വേഷണം നടക്കണമെന്ന ആവശ്യവും ശക്തമാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍.ഐ.എയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കൈകാലിട്ട് അടിയ്ക്കരുതെന്നും സര്‍ക്കാരിനു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ മാത്രമേ സിപിഎമ്മിനു പറ്റിക്കാന്‍ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനം അതിനുവേണ്ടി തീരുമാനമെടുക്കണം. അങ്ങനെയെങ്കില്‍, 'അവിടെ മോഷണം പോയിട്ട് ഒന്നു തൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും,' അദ്ദേഹം പറഞ്ഞു. ശബരിമല കേന്ദ്രം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍, നിലവിലെ ഫെഡറല്‍ സംവിധാനത്തില്‍ അത് സാധ്യമല്ല. 'ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേറ്റ് ഫെഡറലിസത്തെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു 'ഭൂത'മായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാല്‍ അത് പറ്റുമോ? ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (44 minutes ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (52 minutes ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (57 minutes ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (1 hour ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (1 hour ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (1 hour ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (1 hour ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (1 hour ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (1 hour ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (1 hour ago)

കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...  (2 hours ago)

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (2 hours ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (2 hours ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (2 hours ago)

Malayali Vartha Recommends