സി പി എം നേതാവും രാഹുലിന്റെ വഴിയേ... തിരിച്ചടിക്കാൻ ഒരുങ്ങി രാഹുൽ പഴയതെല്ലാം മറന്ന സഖാക്കൾക്ക് മറുപടി

രാഹുൽ മാങ്കൂട്ടം ബലാൽസംഗ കേസിൽ പെട്ടതോടെ മുകേഷും കടകംപള്ളി സുരേന്ദ്രനും ഉൾപ്പെടെയുള്ള സി പി എം നേതാക്കളും ഇടതുപക്ഷ അനുഭാവികളായ സിനിമാ നടൻമാരും പ്രതികളായ സ്ത്രീപീഡനകേസുകൾ വീണ്ടും ചർച്ചയാവുന്നു. രാഹുലിനെ കുഴപ്പത്തിലാക്കിയ സി പി എം ക്യാമ്പിനെ തകർക്കാൻ രാഹുൽ ക്യാമ്പും ഒരുങ്ങുകയാണ്. അതായത് രാഹുലിനെ അകത്തായ വഴിയെ തന്നെ മുകേഷിനെ അകത്താക്കിക്കാനാണ് രാഹുൽ ക്യാമ്പിന്റെ ശ്രമം.ഒളിവിലാണെങ്കിലും തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് രാഹുൽ.
നടനും എം എൽ എയുമായ മുകേഷ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിയമസഭാംഗത്വം രാജിവയ്ക്കുമെന്നാണ് അന്ന് പറഞ്ഞുകേട്ടത്. മുകേഷിനോട് മറ്റ് മാർഗ്ഗങ്ങളില്ലെന്നും രാജിക്ക് തയ്യാറാകണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി നിർദ്ദേശം നൽകിയതായും പ്രചരണമുണ്ടായി. എന്നാൽ താൻ രാജിവയ്ക്കില്ലെന്ന് പറഞ്ഞ് മുകേഷ് പാർട്ടിയെ വെല്ലുവിളിച്ചെന്നും പറഞ്ഞുകേട്ടു. പക്ഷേ എന്താണ് സംഭവിച്ചത്? രാഹുൽ മാങ്കൂട്ടത്തിനെ അകത്താക്കാൻ അരക്കെട്ട് മുറുക്കി രംഗത്തിറങ്ങിയ സി പിഎമ്മിന്റെ കിടിലങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാം.
പ്രമുഖ നടന്മാർക്കെതിരെ ആരോപണവുമായി നടി രംഗത്തെത്തിയതാണ് മുകേഷിന് വെല്ലുവിളിയായത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ സംഭവങ്ങൾ ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും നടി പറയുന്നു.
2008 - 2009 കാലഘട്ടത്തിലാണ് അവർ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വരുന്നത്. ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചീഫ് സെക്രട്ടറിയുടെ റോൾ ആയിരുന്നു ചെയ്തത്. സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ബാത്റൂമിൽ പോയി പുറത്തിറങ്ങുമ്പോൾ നടൻ ജയസൂര്യ പിന്നിൽനിന്ന് വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു. കുതറിയോടിയ എന്റെ പിന്നാലെ വന്ന്, സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. താൽപര്യമുണ്ടെങ്കിൽ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. പക്ഷേ, പിന്നീട് എനിക്ക് വന്ന അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
കലണ്ടർ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. അന്ന് താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ കാര്യമായി എടുത്തില്ല. പിന്നീട് എന്നെ നിരന്തരമായി വിളിക്കുമായിരുന്നു. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയിൽ അഭിനയിക്കുമ്പോൾ എൻറെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയിൽ വന്ന് വാതിലിൽ മുട്ടി. പിന്നീട് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അമ്മയുടെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ മുകേഷ് വിളിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയുമായിരുന്നു.
അന്ന് മുകേഷ് പറഞ്ഞതുകേട്ട് ഞാൻ ആകെ തരിച്ചിരുന്നുപോയി. പിന്നീട് അമ്മയിലെ അംഗത്വം എനിക്ക് നിഷേധിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ ഇവിടെയുള്ള കമ്മിറ്റി മെമ്പേഴ്സിനൊന്നും തന്നെ അറിയില്ലെന്നാണ് പറഞ്ഞത്. ആരൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ ചോദിച്ചപ്പോൾ ജയസൂര്യയും ഇടവേള ബാബുവും മണിയൻ പിള്ള രാജുവും ഒക്കെയാണ്. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.
അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ഇടവേള ബാബു കലൂരിലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു. തുടർന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു ചെയ്തത്. പിന്നീട് വന്ന പല സിനിമകളിലും റോളുകൾ കിട്ടാതെ മാറിമാറി പോയപ്പോഴാണ് ഇതിന് പിന്നിലെ കാരണം മനസ്സിലായത്. കലയോടുള്ള സ്നേഹം കൊണ്ടാണ് സിനിമയിൽ വന്നത്. പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാവുന്ന എനിക്ക് നല്ല വേഷങ്ങൾ കിട്ടും എന്ന് കരുതി. പക്ഷേ, ഇവരുടെയെല്ലാം ഇത്തരം പ്രവർത്തികൾ കാരണം ഞാൻ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഇരകളാക്കപ്പെട്ട പെൺകുട്ടികളെല്ലാം പുറത്തുവന്ന് തങ്ങൾ നേരിട്ട ക്രൂരതകളെപ്പറ്റി പറയുന്നത് കണ്ടു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് സർക്കാർ എല്ലാ സംരക്ഷണവും ഒരുക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് കണ്ടു. അതൊക്കെയാണ് ഇപ്പോഴത്തെ തുറന്നുപറച്ചിലിന് പ്രാപ്തയാക്കിയത്.
കഴിഞ്ഞദിവസം മുകേഷിനെതിരെ ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, അത് എതിർ പാർട്ടിക്കാർ കരിവാരി തേക്കുവാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് മുകേഷ് പറഞ്ഞത്. ശരിക്കുള്ള സത്യം ജനങ്ങൾ അറിയണമെന്ന് കരുതിയാണ് ഞാൻ ഇപ്പോൾ പ്രതികരിക്കാൻ തയ്യാറായത്. അത്രക്ക് നല്ല വ്യക്തിയല്ല മുകേഷ്. അത് ജനങ്ങൾ നേരിട്ട് അറിയണമെന്ന് തോന്നി. ഞാൻ പണത്തിന് വേണ്ടിയാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. പക്ഷേ, എനിക്ക് പണം വേണ്ട. പണത്തിനാണെങ്കിൽ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്. ഞാൻ വെൽ സെറ്റിൽഡാണ്.
മണിയൻപിള്ള രാജു വെർബലിയാണ് അബ്യൂസ് ചെയ്തത്. അയാളോടൊപ്പം ചെല്ലണമെന്ന് വളരെ നിർബന്ധിച്ച് പറയുകയായിരുന്നു. നോ പറഞ്ഞിട്ടും വിടാതെ പിന്തുടർന്ന് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങൾ മാസങ്ങളായി ഷൂട്ടിംഗ് ആവശ്യത്തിനായി പുറത്തായിരുന്നു എന്നും അതിനാൽ കൂടെ വരണം എന്നായിരുന്നു ആവശ്യപ്പെട്ടത്. സോ? എന്നാൽ ഇത് സിനിമയാണെന്നും ഇവിടെ ഇങ്ങനെയാണെന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്. അതിനാൽ ഞങ്ങൾ കൂടെ പോകണമെന്നാണോ? അങ്ങനെയെങ്കിൽ ഭാര്യമാരെക്കൂടി സെറ്റിൽ കൊണ്ട് പോയിക്കൂടേ?
ഞാൻ ഒരു ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായിരുന്നു. ചിത്രത്തിന്റെ മറ്റൊരു കോ പ്രൊഡ്യൂസറായ അഡ്വ. ചന്ദ്രശേഖരൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ കാണാൻ വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞ് കൊണ്ടുപോയി. അദ്ദേഹവുമായി സംസാരിച്ചിരിക്കെ അഡ്വ. ചന്ദ്രശേഖരൻ പുറത്തേക്ക് പോവുകയും പിന്നാലെ ഞാൻ പോവുകയാണെന്ന് പറഞ്ഞ് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോൾ അവിടെയുണ്ടായിരുന്ന ആൾ കടന്നുപിടിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നൊക്കെ ചോദിച്ചപ്പോഴാണ് എന്നെ ട്രാപ്പ് ചെയ്തതാണെന്ന് മനസിലായത്. പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിക്കുകയായിരുന്നു. എന്നെ കൂട്ടിക്കൊടുക്കാനാണ് അഡ്വ. ചന്ദ്രശേഖരൻ ശ്രമിച്ചത്.
വൺവേ ടിക്കറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്റെ അടുത്ത മുറിയിൽ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന അമ്മയേയും മകളേയും പൂട്ടിയിട്ട് അബ്യൂസ് ചെയ്യുകയായിരുന്നു. അന്ന് മകൾക്ക് സിനിമയിൽ വേഷം വാഗ്ദാനം ചെയ്താണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അവരെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചത്. അവർ എന്നോട് സഹായം ചോദിച്ചപ്പോഴാണ് ഞാൻ സംഭവമറിഞ്ഞത്. ചിത്രത്തിലെ നായകനേയോ സംവിധായകനെയോ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ ആരേയും കണ്ടില്ലെന്നും രണ്ടാഴ്ചയായി മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രക്ഷപ്പെട്ട് പൊയിക്കൂടേ എന്ന് ചോദിച്ചപ്പോൾ കൈയിൽ പണമില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പണം കൊടുക്കുകയും അവർ രക്ഷപ്പെടുകയുമായിരുന്നു. ഒരുപക്ഷേ ചിത്രത്തിന്റെ സംവിധായകനോ പ്രൊഡ്യൂസറോ ഒന്നും ഇത് അറിഞ്ഞിരിക്കണമെന്നുമില്ല.
സർക്കാർ രൂപീകരിച്ചിട്ടുള്ള അന്വേഷണസംഘത്തിന് മുമ്പാകെ പരാതി കൊടുക്കാനാണ് തീരുമാനം. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. മാധ്യമങ്ങളും പൊതു സമൂഹവും സർക്കാരും നൽകുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ് തരുന്നത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് അവർ പറയുന്നു.
മുകേഷിനെ ഇനിയും ചുമക്കരുതെന്ന് ബിനോയ് വിശ്വം കർശന നിലപാട് സ്വീകരിച്ചിരിച്ചു. പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന ഇത്തരം വിഴുപ്പുകളെ ഒഴിവാക്കണമെന്നാണ് സിപി ഐ ഒന്നടങ്കം വാദിക്കുന്നത്. എന്നാൽ സി പി. എമ്മിന് കർശന നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. കൊല്ലത്ത് ഉപതെരഞ്ഞടുപ്പ് വന്നാൽ സി പി എം ജയിക്കില്ലെന്ന് പാർട്ടിക്ക് ഉറപ്പുണ്ട്.മുകേഷിനോടുള്ള സ്നേഹത്തെക്കാൾ കൂടുതൽ പാർട്ടിയുടെ നിലനിൽപ്പിനെയാണ് ഇത്തരം ആരോപണങ്ങൾ ബാധിച്ചിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന്റെ രാജിയോടു കൂടി പ്രതിസന്ധി ഒഴിയുമെന്ന് തന്നെയാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതോടു കൂടി പ്രശ്നങ്ങൾ വഷളാവുകയായിരുന്നു. പാർട്ടി കൂടുതൽ പ്രതിസന്ധിയിലായി. ആദ്യം ആരോപണം ഉയർന്നപ്പോൾ തന്നെ അത് മുകേഷിൽ എത്തുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുകേഷിന്റെ പങ്കിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടാണ് മന്ത്രി റിപ്പോർട്ട് പരസ്യമാക്കുന്നതിൽ പിന്നാക്കം പോയത്. എന്നാൽ വിവാദം വളർന്നതോടെ മന്ത്രിക്ക് നിൽക്കകള്ളിയില്ലാതായി. ഘടകകക്ഷി നേതാക്കൾ കൂടി എതിരായതോടെ മുകേഷ് പ്രതിസന്ധിയിലായി. മൂകേഷ് പിണറായിയുടെ നോമിനിയാണ്. മുകേഷിന് സീറ്റ് നൽകിയതിൽ ഗുരുദാസൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു.
മുകേഷിനെതിരെ ആരോപണവുമായി ആദ്യമെത്തിയത് കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് . പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.
എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് നടി. .
19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തകയുടെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ ആരോപണം എം മുകേഷ് എംഎൽഎ തള്ളിയിരുന്നു. ‘അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. അവരെ കണ്ടതായി ഓർക്കുന്നില്ല’– മുകേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തയാളുടെ വരവ്.
മുകേഷിന് രാഷ്ട്രീയപ്രവർത്തനത്തെക്കാൾ താല്പര്യം സിനിമയിലും ടിവിയിലും അഭിനയിക്കുക എന്നതിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിണറായി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരാകരിക്കേണ്ടതായിരുന്നു. എന്നാൽ അതീവ താൽപ്പര്യത്തോടു കൂടിയാണ് പാർലെമെന്റിൽ മത്സരിച്ചത്. കൊല്ലം സീറ്റിൽ മുകേഷിനെ തിരഞ്ഞടുത്തത് പിണറായി നേരിട്ടാണ്. പ്രേമചന്ദ്രൻ ജയിക്കുമെന്ന് പിണറായിക്ക് ഉറപ്പായിരുന്നു.എന്നിട്ടും അദ്ദേഹം മുകേഷിന്റെ മത്സരിപ്പിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരത്തിനിറങ്ങിയത് കണ്ടാണ് പിണറായി മുകേഷിനെ രംഗത്തിക്കിയത് . മുകേഷ് വലിയഭൂരിപക്ഷത്തിൽ തോൽക്കാൻ സാധ്യതയുണ്ടെന്ന് കെ. എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ളവർ പിണറായിയെ അറിയിച്ചിരുന്നു. എന്നാൽ അതൊന്നും പിണറായി കാര്യമാക്കിയില്ല. അതാണ് പിണറായിയുടെ രീതി. പി.കെ. ഗുരു ദാസന് സീറ്റ് നൽകാതെയാണ് മുകേഷിന് പിണറായി സീറ്റ് കൊടുത്തത്. അന്നും ഗുരുദാസൻ ഉൾപ്പെടെയുള്ള നേതാക്കൾ തീരുമാനത്തെ എതിർത്തു. ഗുരുദാസൻ വി എസിന്റെ വിശ്വസ്തനായതുകൊണ്ടാണ് വെട്ടിയത് . ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കുമ്പോൾ പിണറായി പാർട്ടി സെക്രട്ടറിയായിരുന്നു. എന്നിട്ടും പിണറായി പറഞ്ഞതൊന്നും ഗുരുദാസൻ കേട്ടില്ല. കാരണം ഗുരുദാസൻ തല മുതൽ നഖം വരെ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹം ആരുടെയും അഴിമതിക്ക് കൂട്ടി നിൽക്കില്ല. ഗുരുദാസനെ പോലെ പാലോളി മുഹമ്മദു കുട്ടിയെയും പാർട്ടി ഒതുക്കി. ഗുരുദാസനോട് പിണറായിക്ക് തീർത്താൽ തീരാത്ത വൈരാഗ്യമുണ്ട്. താൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തന്നെ അനുസരിച്ചില്ല എന്നതാണ് വിരോധത്തിന്റെ കാരണം. അന്ന് ഗുരുദാസനോട് പാർട്ടി ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ മുകേഷിലൂടെ അനുഭവിക്കുന്നത്.
ഇതേ മുകേഷും ഇപ്പോഴും നിയമസഭാംഗമായി തുടരുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി പി എം ചന്ദ്രഹാസമിളക്കുന്നത്. എന്നാൽ ഒരു സി പി എമ്മുകാരനും മുകേഷിനെ കൊലയ്ക്ക് കൊടുത്തില്ല. കോൺഗ്രസിലാണെങ്കിൽ സ്ഥിതി ഏറെ വ്യത്യസ്തമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വീണെന്ന് കേൾക്കേണ്ട താമസം സതീശനും രമേശും ഉൾപ്പെടെയുള്ള നേതാക്കൾ അയാളെ വകവരുത്താൻ രംഗത്തിറങ്ങി. രാഹുലിനെ അകത്താക്കാൻ താത്പര്യം സി പിഎമ്മിനെക്കാൾ കോൺഗ്രസ് നേതാക്കൾക്കായിരുന്നു. മുൻമന്ത്രികടകംപള്ളിസുരേന്ദ്രനെതിരെ ആരോപണം സി പി എം നേതാക്കൾ അദ്ദേഹത്തെ സഹായിക്കാൻ ഒത്തുകൂടി. ശബരിമല വിഷയത്തിൽ കടകംപള്ളി മോഷണകേസിൽ പെട്ടപ്പോഴും സി പി എം സഹായിക്കാനെത്തി. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ കോൺഗ്രസുകാർ പാർട്ടി വിട്ട് സി പിഎമ്മിൽ ചേരുന്ന കാലം വിദൂരമല്ല. വിവാദങ്ങളെ ഒതുക്കാൻ സി പി എമ്മിനോളം അറിയുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയില്ല.
എന്നാൽ പാളയത്തിൽ പട കൂടി സ്വന്തം കെട്ടിടത്തിൽ തീപിടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha



























