തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് താമസിക്കുന്ന കണ്ണിപ്പൊയിൽ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുൻപാണ് ഇവർ തമിഴ്‌നാട്ടിൽ നിന്നും കോഴിക്കോട്ടെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
കൈയ്യിൽ ടി വിയുടെ റിമോട്ട് കൺട്രോൾ ഉണ്ടായിരുന്നു. ടി വി ഓൺ ചെയ്ത നിലയിലായിരുന്നു. ദുർഗന്ധം പരന്നതോടെ സമീപത്തുള്ളവർ പരിശോധിച്ചപ്പോഴാണ് വിവരം പുറെ ലോകമറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മല്ലികയുടെ ഭർത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
https://www.facebook.com/Malayalivartha

























