കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി

ആ കൂടിക്കാഴ്ച വര്‍ഗീയവാദികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു, ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച വാര്‍ത്തകള്‍ ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടതെന്നും എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ അവരെ അന്ന് മുഖത്ത് നോക്കി വര്‍ഗീയ വാദികളെന്ന് താന്‍ വിളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.
'ആ കൂടിക്കാഴ്ച വര്‍ഗീയവാദികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു.അവര്‍ ഞങ്ങളെ കാണണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറയുകയുമായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചയില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ അവരുടെ നിലപാട് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സോളിഡാരിറ്റിയുടെ യുവാക്കളടക്കമുള്ളവരോട് ഞാന്‍ പറഞ്ഞു: ഇവര്‍ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരാണ്. അവരുടെ മുഖത്ത് നോക്കിയാണ് ഞാനിത് പറഞ്ഞത്.'അതെന്താ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍: 'ഇവരൊക്കെ നാട്ടിലെ എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കുകയല്ലേ? അത്തരം സമീപനം സ്വീകരിക്കുന്നവരല്ലേ സാമൂഹ്യവിരുദ്ധര്‍? നമ്മളൊന്നും പറയേണ്ട കാര്യങ്ങള്‍ പറയുന്നതില്‍ മടി കാണിക്കുന്നവരല്ല. അന്നും ഇന്നും ഇല്ല' മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടം മുതല്‍ യുഡിഎഫിനെതിരെ സിപിഎം പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധം ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുമുള്ള ബന്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി അനുകൂലമായ നിലപാട് എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 1992ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996ല്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ യുഡിഎഫ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
https://www.facebook.com/Malayalivartha

























