ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് തനിക്ക് പണ്ടേ അറിയാമെന്നും താന്‍ അവരെ ശപിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്‌നം കഴിഞ്ഞിട്ടില്ലെന്നും , വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്‍ഡിഗോയെ താന്‍ പ്രാകിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും, ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം തന്റെ 'പ്രാക്ക്' ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്‍ഡിഗോ, നിങ്ങള്‍ നന്നാവൂ,' എന്ന് ഉപദേശിച്ച മറ്റ് വഴികളില്ലാത്തതായപ്പോള്‍ ഇന്‍ഡിഗോയെ വീണ്ടും ആശ്രയിച്ചതിനെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാന ടിക്കറ്റ് ഇനത്തില്‍ ഇന്‍ഡിഗോ വന്‍ കൊയ്ത്താണ് നടത്തുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേണ്ടവിധം ഇടപെടുന്നില്ലെന്നും ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി.
വിമാനത്തില്‍ വച്ച് മറ്റ് യാത്രക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിന്റെ പേരിലാണ് നേരത്തെ ഇന്‍ഡിഗോ ഇപിയെ വിലക്കിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഉണ്ടായ ബലപ്രയോഗത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. ഈ സംഭവത്തിന് പിന്നാലെ, ജീവിതത്തിലൊരിക്കലും ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ഇപി ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വിമാനയാത്ര ബഹിഷ്‌കരിച്ച് ട്രെയിനില്‍ പോകാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇന്‍ഡിഗോ ഭാവിയില്‍ തകര്‍ന്നുപോയേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























