മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

തൊടുപുഴയില്‍ മന്ത്രവാദ ചികിത്സയുടെ പേരില്‍ വന്‍തുക തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ തൊടുപുഴ സ്വദേശി ഹമീദ് നല്‍കിയ സ്വകാര്യ പരാതിയില്‍ പാലക്കാട് ചേര്‍പ്പുളശ്ശേരി മുന്നൂര്‍ക്കോട് ആശാരിത്തോട്ടി അലിമുഹമ്മദ് (56) അറസ്റ്റിലായി.
പരാതിക്കാരനായ ഹമീദിന്റെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കണമെന്ന് അലിമുഹമ്മദ് പ്രേരിപ്പിച്ചതായാണ് ആരോപണം. പിന്നീട് ഈ മുഴുവന്‍ തുകയും പലഘട്ടങ്ങളിലായി പ്രതി കൈക്കലാക്കിയതായി ഹമീദ് നല്‍കിയ മൊഴിയില്‍ പറയുന്നു.
മന്ത്രവാദ ചികിത്സ നടത്തുന്ന പേരില്‍ ഇയാള്‍ ഇടയ്ക്കിടെ തൊടുപുഴയില്‍ എത്താറുണ്ടായിരുന്നുവെന്നും ഇതു വഴി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha

























