നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയായ കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയായ കനകമ്മ സോമരാജനെ (67) മകൻ കൃഷ്ണദാസ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ അസ്ഥികൾ പൊട്ടിയതായും വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് കരള്‍, ശ്വാസകോശം എന്നിവയില്‍ തറച്ചുകയറി ഗുരുതര മുറിവേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു.
തലയിലേറ്റ ശക്തമായ അടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. കനകമ്മ മൃഗീയ മർദനത്തിന് ഇരയായതായാണ് വ്യക്തമായതെന്ന് പൊലീസ് . കിടപ്പുമുറിയില്‍ മൃതദേഹം കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. കട്ടിലിലും മുറിയിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
മാവേലിക്കര 12ാം വാര്‍ഡ് മുന്‍ കൗണ്‍സിലറായിരുന്നു സി.പി.ഐ നേതാവ് കൂടിയായ കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജൻ. സംഭവത്തിൽ മകന്‍ കൃഷ്ണദാസിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha



























