Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍

09 DECEMBER 2025 07:05 PM IST
മലയാളി വാര്‍ത്ത

കുറ്റവാളികള്‍ ഇവിടത്തെ ഭരണകൂടമാണ്. നിങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത് വലിയൊരു സമൂഹത്തെയാണ്. മുകളിലോട്ട് കോടതിയുണ്ടല്ലോ, അപ്പീല്‍ പോകുമെന്ന് പറഞ്ഞ് ഇപ്പോള്‍ ഹാജരാക്കിയ തെളിവുകളുമായി പോകാനാണ് തീരുമാനമെങ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ദയനീയമായിരിക്കും. 

'ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില മിമിക്രിക്കാര്‍ എനിക്ക് സൂചന നല്‍കിയിരുന്നു. ദുബായില്‍ നടന്ന ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ താമസിച്ച ഹോട്ടലില്‍ ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ആ ഷോയില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോ ഫോണ്‍ ചെയ്ത് മഞ്ജു വാര്യരെ രഹസ്യമായി അവിടെ വിളിച്ചുവരുത്തിയെന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി.

പിന്നീട് അവിടെ അരങ്ങേറിയ സംഭവങ്ങള്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പറയരുതെന്ന് എന്നോട് ഇക്കാര്യം പറഞ്ഞയാള്‍ വിലക്കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ എന്റെ സംശയം ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീന്‍ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു, ഇത് ദിലീപെന്ന നടന്‍ കൊടുത്ത ക്വട്ടേഷനാണെന്ന്.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സമാന മനസുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും കോടതി പറയുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോഴും ജാമ്യം നിഷേധിച്ചു. അങ്ങനെയാണല്ലോ 85 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്നത്.

നിരവധി ഐപിഎസ് ഉദ്യോഗസ്ഥരും കീഴ്‌ക്കോടതിയും ഹൈക്കോടതിയുമൊക്കെ ദിലീപ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുന്‍ ചെയ്തികള്‍ അറിയാവുന്ന വ്യക്തിയെന്ന നിലയിലും സിസ്റ്റം പറയുന്നത് വിശ്വസിക്കണോ, അതോ ചാനലില്‍ വന്നിരുന്ന് പ്രസംഗിക്കുന്ന പിആര്‍ വര്‍ക്കേഴ്‌സ് പറയുന്നത് വിശ്വസിക്കണോ.

ഞാനറിയുന്ന ദിലീപ് അങ്ങനെയൊന്നും ചെയ്യില്ലെന്ന് പലരും പറയുന്നത് കേട്ടു. പക്ഷേ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ ബന്ധം മറന്ന് സംസാരിക്കേണ്ടിവരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു ശത്രുതയും വിരോധവും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല നല്ലൊരു കലാകാരന്‍ എന്ന നിലയില്‍ ഇഷ്ടവുമായിരുന്നു.

ഈ പെണ്‍കുട്ടിയ്ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഗൂഢാലോചന കുറ്റം തെളിയിക്കാനാകാത്തത് പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. ഇവിടെ പ്രോസിക്യൂഷനും പൊലീസും നിരത്തിയ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഇപ്പോള്‍ വന്ന വിധി അംഗീകരിക്കുന്നു, മാനിക്കുന്നു. കോടതി വിധി ഇപ്രകാരമായപ്പോള്‍, ജയില്‍ വാസം, അപമാനം, അദ്ദേഹത്തിന്റെ കരിയര്‍ വരെ നശിപ്പിച്ചതിന് ആര് ഉത്തരവാദിത്തം പറയും?

കുറ്റവാളികള്‍ ഇവിടത്തെ ഭരണകൂടമാണ്. നിങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത് വലിയൊരു സമൂഹത്തെയാണ്. മുകളിലോട്ട് കോടതിയുണ്ടല്ലോ, അപ്പീല്‍ പോകുമെന്ന് പറഞ്ഞ് ഇപ്പോള്‍ ഹാജരാക്കിയ തെളിവുകളുമായി പോകാനാണ് തീരുമാനമെങ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ദയനീയമായിരിക്കും. പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരു ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അവതാരകന്‍ ചോദിച്ചു, ദിലീപിനെ വെറുതെ വിട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന്. അങ്ങനെ വന്നാല്‍ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം നിരപരാധിയാണെന്ന കോടതി വിധി വിശ്വസിച്ചുകൊണ്ട്, എന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകള്‍ക്ക് ഞാന്‍ ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്.' അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends