ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്

ആകെയുള്ളതിലും ഒരു വോട്ട് കൂടുതല്‍ വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയെന്ന് പരാതി. കോട്ടയം വെള്ളൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡിലെ വോട്ടെടുപ്പ് നടന്നയിടത്താണ് പ്രശ്‌നം. ആകെ ഇവിടെ വോട്ട് ചെയ്തത് 804 പേരാണ്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 805 ആണ്. ഇതോടെ സംഭവം പരിശോധിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുകയാണ്.
ജില്ലയില്‍ ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായ സംഭവവും ഉണ്ടായി. ചില ബൂത്തുകളിലെ യന്ത്ര തകരാറുകള്‍ ഒഴിച്ചാല്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. യന്ത്ര തകരാറുകള്‍ പരിഹരിച്ചും, പുതിയ വോട്ടിംഗ് യന്ത്രം മാറ്റി സ്ഥാപിച്ചുമായിരുന്നു പലയിടത്തും പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
താലൂക്കിലെ എട്ടോളം പോളിംഗ് ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കി. എരുമേലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പാക്കാനത്ത് മൂന്ന് മണിക്കൂര്‍ നേരം വോട്ടിംഗ് യന്ത്രം തകരാറിലായി. നാല് യന്ത്രങ്ങള്‍ പരീക്ഷിച്ച ശേഷമാണ് വോട്ടിംഗ് പുനഃരാരംഭിച്ചത്. പതിമൂന്നാം വാര്‍ഡ് പുഞ്ചവയല്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ പലതവണ വോട്ടിംഗ് യന്ത്രം പണിമുടക്കി.
https://www.facebook.com/Malayalivartha
























