കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

രണ്ട് ദിവസം മുന്‍പ് കാണാതായ 19കാരിയായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പറമ്പിലാണ് 19കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്ചമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇന്ന് അന്വേഷണം നടക്കവെ മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂര്‍ റോഡിനടുത്തെ ഒഴിഞ്ഞപറമ്പിലാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയടക്കം ചോദ്യംചെയ്യുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഒരാള്‍ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ത്ഥ മരണകാരണമറിയൂ. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























