Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വാസുവിനെ കാർക്കിച്ച് തുപ്പി പത്മകുമാർ..രണ്ടുപേരും ഒരുമിച്ച് മുഖാമുഖം...! നാളെ വമ്പൻ ട്വിസ്റ്റ്..!നീക്കം

10 DECEMBER 2025 12:16 PM IST
മലയാളി വാര്‍ത്ത



ഡിസംബർ 11 ന് തെരഞ്ഞടുപ്പ് കഴിയുന്നതോടെ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ശബരിമല സ്വരണപാളി മോഷണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. 

സ്വർണക്കവർച്ചയിൽ വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുള്ള സാഹചര്യത്തിലാണ് മുൻമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ നിന്നും കടകംപള്ളിയെ ഒഴിവാക്കിയാൽ ഹൈക്കോടതിയിൽ ചോദ്യം ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. 

 

അതിനിടെ ശബരിമല സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം  കൂടുതൽ അറസ്റ്റിലേക്കു നീങ്ങുകയാണെന്ന് സൂചനയുണ്ട്. . ഏതാനും പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നാണു വിവരം. നാലാംപ്രതി മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ആറാം പ്രതി എസ്.ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. 

 

ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കവർന്ന കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഒരുദിവസത്തേക്കു എസ്ഐടി കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൊല്ലത്തു ചോദ്യം ചെയ്തശേഷം വൈകിട്ടു വിജിലൻസ് കോടതിയിൽ ഹാജരാക്കി. തുടർന്നു തിരുവനന്തപുരം സ്പെഷൽ ജയിലിലേക്കു കൊണ്ടുപോയി. പത്മകുമാറിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. വിധി പറയാൻ 12 ലേക്കു മാറ്റി.

 

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. ചോദ്യംചെയ്യലിൽ പത്മകുമാറിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുൻ കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ.വാസുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണോയെന്നും അന്വേഷണ സംഘം തീരുമാനിക്കും. ആവശ്യമെങ്കിൽ ഇതിനു കസ്റ്റഡി അപേക്ഷ നൽകും.

 

വാസുവിന്റെ റിമാൻഡ് വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് 22 വരെ നീട്ടി. വാസുവിന്റെ ജാമ്യഹർജി കഴിഞ്ഞ ദിവസം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി 15 നു പരിഗണിക്കും. കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാറിന്റെ ജാമ്യഹർജി വിധി പറയാൻ 15 ലേക്കു മാറ്റി.

സ്വർണപ്പാളി കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും ഒരേ സമയം കോടതിമുറ്റത്ത് എത്തിയ സാഹചര്യവും കഴിഞ്ഞ ദിവസമുണ്ടായി. ഇരുവരും പരസ്പരം കണ്ടഭാവം നടിച്ചില്ല. പത്മകുമാറിനെ കോടതിയിൽനിന്ന് ഇറക്കിയപ്പോഴാണ് വാസുവിനെ കൊണ്ടുവന്നത്. വാസു വാഹനത്തിൽ നിന്നിറങ്ങുമ്പോൾ പൊലീസ് ജീപ്പിനു പിന്നിൽ നിൽക്കുകയായിരുന്നു പത്മകുമാർ. കോടതി പരിസരത്തു കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ കോടതി വളപ്പിലേക്കു കയറാൻ അനുവദിച്ചില്ല. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എന്തു സംഭവിക്കുമെന്ന് അറിയില്ല. 

 

കടകംപള്ളിക്കെതിരെ ആദ്യം മൊഴി നൽകിയത് പത്മകുമാറാണ്.ഇലക്ഷൻ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോഴായിരുന്നു ഇത്.ഇതേ ദിവസം തന്നെയാണ് രാഹുൽ മാക്കൂട്ടത്തിലിനെതിരായ പരാതി  അതിജീവിത നൽകിയത്. പരാതി സ്വയം നൽകിയതല്ലെന്നും സി പി എമ്മിന്റെ നിർബന്ധ പ്രകാരമാണെന്നും വാർത്തയുണ്ടായിരുന്നു. അതിനു ശേഷം മാങ്കൂട്ടത്തിനെതിരായ വാർത്തകൾക്ക് ശമനമുണ്ടായിട്ടില്ല. രാഹുലിനെ പിടിക്കാതിരിക്കുന്നതിന്പിന്നിലും ഇതേ ലക്ഷ്യം തന്നെയാണുള്ളത്. രാഹുൽ അകതായാൽ വാർത്തകൾ സ്വർണപാളിയിലേക്ക് മടങ്ങുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. രാഹുലിന് പിന്നാലെ നടി അക്രമണകേസ് കൂടി വന്നതോടെ കാര്യങ്ങൾ വഴി മാറി. 

 

ഇലക്ഷൻ വിജ്ഞാപനം വന്നതു മുതൽ പ്രത്യേക അന്വേഷണ സംഘത്തിന് അനക്കമുണ്ടായിരുന്നില്ല. ശബരിമല ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആർ പകർപ്പുകളും മറ്റ് രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്  കൊല്ലം വിജിലൻസ് കോടതിയിൽ ഹർജി നൽകിയതോടെയാണ് അനക്കം തട്ടിയത്. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് പ്രത്യേക സംഘം മനസിലാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (55 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends