അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!

രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി അന്വേഷക സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷകസംഘം ബംഗളൂരുവിലെത്തിയാണ് മൊഴിയെടുത്തത്. യുവതിയുടെ മൊഴി ഉള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യം രാഹുലിന് കിട്ടുന്നത്. എല്ലാ തിങ്കാളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതാണ് ഒരു ഉപാധി.
ശരീരമാകെ മുറിവേല്‍പ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഐ വാണ്ട് ടു റേപ്പ് യു (എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണം) എന്ന് പറഞ്ഞുകൊണ്ടിരുന്നെന്നും മൊഴിയില്‍ പറയുന്നു. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. തുടര്‍ന്ന് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. വീടിനുസമീപം കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടെന്നും രാഹുലിനെ ഭയമാണെന്നും അതിജീവിത മൊഴിനല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാനാണ് ഹോം സ്റ്റേയിലേക്ക് രാഹുലിനെ കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.
ആദ്യ ബലാത്സംഗ പരാതിയില്‍ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് രണ്ടാം കേസിലും രാഹുല് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അത് അംഗീകരിക്കപ്പെട്ടു. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ചെയ്തത്. 2023ല്‍ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് പരാതി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് ഇ മെയിലില്‍ അയച്ച പരാതിയാണ് കേസിന് ആധാരം. അതിന് ശേഷം യുവതിയുടെ മൊഴി പോലീസ് നേരിട്ടെടുത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബലാത്സംഗത്തിനിരയായ യുവതി അന്വേഷക സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി അന്വേഷക സംഘത്തോട് പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടുപ്പത്തിലായത്. യുവതി നാട്ടില്‍ വന്നപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോംസ്റ്റേയില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. സംഭവശേഷം വിവാഹത്തിന് സമ്മതമല്ലെന്ന് രാഹുല്‍ അറിയിച്ചതായും മൊഴിയിലുണ്ട്.
കേസിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ മേല്‍വിലാസമില്ലാതെ ഒരു ഇ-മെയില്‍ വഴിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പോലീസിന് ലഭിച്ചത്. പരാതിക്കാരി മൊഴി നല്‍കുമോ എന്നതായിരുന്നു പോലീസിനെ കുഴപ്പിച്ചത്. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, തിങ്കളാഴ്ച പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേകസംഘത്തെ നേരിട്ടു കണ്ട് മൊഴി നല്‍കുകയായികുന്നു.
https://www.facebook.com/Malayalivartha


























