തിരുവനന്തപുരം നഗരസഭയിലെ ഇടവക്കോട് വാർഡിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു....

തിരുവനന്തപുരം നഗരസഭയിലെ ഇടവക്കോട് വാർഡിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകാര്യം ചേന്തിയിൽ സി.ആർ.എ 70 - എ ദൈവദശകത്തിൽ വി.ആർ.സിനിയാണ് (50) ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ മരിച്ചത്.
തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം ശ്രീകാര്യം ഇളംകുളത്തെ കുടുംബവീട്ടിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇടവക്കോട് വാർഡിൽ ഇത്തവണ 26 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർത്ഥി സ്വാതി എസ്.കുമാറിനോട് പരാജയപ്പെട്ടത്. രണ്ട് അപരസ്ഥാനാർത്ഥികൾ 44 വോട്ട് നേടിയത് തന്റെ വിജയസാദ്ധ്യതയെ ബാധിച്ചതിന്റെ വിഷമം സിനിയെ അലട്ടിയിരുന്നു.
2010ൽ ചെറുവയ്ക്കൽ വാർഡിൽ നിന്നും 2015ൽ ആക്കുളം വാർഡിൽ നിന്നും യു.ഡി.എഫ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സിനി മാതൃകാ കൗൺസിലറായാണ് അറിയപ്പെട്ടിരുന്നത്.
സി.എം.പി സംസ്ഥാന കൗൺസിൽ അംഗം, തിരുവനന്തപുരം ജില്ലാ വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.ഡി.സി.സി.അംഗം, എസ്.എൻ.ഡി.പി തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ്, ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം രക്ഷാധികാരി, ചേന്തി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ചേന്തി അനിലിന്റെ ഭാര്യയാണ്. ഫാർമസി ബിരുദധാരിയാണ്. മകൾ ഡോ.അനു എസ്.അനിൽ. ചേന്തി ശ്രീനാരായണ ലൈബ്രറി ഹാളിൽ പൊതുദർശനശേഷം തുടർന്ന് 11ന് വീട്ടിലെ ചടങ്ങുകൾക്കുശേഷം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























