നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകണം എന്നറിയിച്ച് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ജാമ്യ വ്യവസ്ഥയില്‍ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നാണ് രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ ചോദ്യം ചെയ്യലില്‍ നാളെത്തെ ഹൈക്കോടതിയുടെ അപ്പീല്‍ തീരുമാനമനുസരിച്ചാകും അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനെ പൊലീസ് വിവരം അറിയിച്ചു.
നാളെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാന പ്രകാരം രാഹുലിനെ ചോദ്യം ചെയ്യില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസുകളും ഹൈക്കോടതി നാളെ പരിഗണിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിയ്‌ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജിയാണ് ഇതിലൊന്ന്. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. ഈ കേസില്‍ വിശദമായ വാദം നാളെ നടക്കും. ബംഗലൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























