ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം...നഴ്സറി മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും 11ാം ക്ലാസുകാർക്കും നേരിട്ടെത്തുന്നതിന് പുറമെ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്താനായി സ്‌കൂളുകൾക്ക് നിർദ്ദേശം

ഡൽഹിയിൽ വായു മലിനീകരണം അതീവഗുരുതരമായ സാഹചര്യത്തിൽ. ഇന്നലെ വാസിപൂരിലും രോഹിണിയിലും വായു ഗുണനിലവാര സൂചിക 500ൽ തൊട്ടു. പുലർച്ചെ കർത്തവ്യപഥ് മേഖലയിൽ കാഴ്ചാപരിധി പൂജ്യമായിരുന്നു.
ശ്വാസകോശ പ്രശ്‌നങ്ങൾ, ചുമ തുടങ്ങിയവ ചൂണ്ടിക്കാട്ടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. കൂടുതലും കുട്ടികളും മുതിർന്ന പൗരന്മാരുമാണ്. മലിനീകരണം നിയന്ത്രിക്കുന്ന നടപടികൾ ഉൾക്കൊള്ളുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജി.ആർ.എ.പി) നാലാം ഘട്ടം ഇന്നലെ പ്രാബല്യത്തിൽ വന്നു.
നഴ്സറി മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും 11ാം ക്ലാസുകാർക്കും നേരിട്ടെത്തുന്നതിന് പുറമെ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്താനായി സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 10, 12 ക്ലാസുകൾക്ക് ഈ സംവിധാനമില്ല. രാജ്യതലസ്ഥാനത്ത് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ സമ്പൂർണമായി വിലക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























