കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുന്നിലുള്ള റോഡ് വ്യക്തമാകാതെ കാര്‍ കനാലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ അധ്യാപകരായ ദമ്പതികള്‍ മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്നു കമല്‍ജീത് കൗര്‍.
ഭര്‍ത്താവ് ജാസ് കരണ്‍ സിംഗ് ഭാര്യയെ കൊണ്ടുവിടാന്‍ പോകവേയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാന്‍ കഴിയാതിരുന്നതിനാല്‍ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരുവരും മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു.
https://www.facebook.com/Malayalivartha
























