ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

വോട്ട് കൊള്ള ആരോപണത്തില്‍ കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയില്‍ ഇരുന്നു കേള്‍ക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയിലാണ് കോണ്‍ഗ്രസിന്റെ മഹാറാലി നടക്കുന്നത്.
ജനങ്ങള്‍ ബിജെപിയില്‍ അസംതൃപ്തരാണ്. ജനങ്ങള്‍ക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം രാഷ്ട്ര ഗീതം ചര്‍ച്ച ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. കോണ്‍ഗ്രസ് ഭരണഘടനയെ സംരക്ഷിക്കും. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിര്‍മ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം കൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























