ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം

ട്വന്റി 20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍ 117 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടാക്കി കളിയില്‍ ആധിപത്യം ഉറപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് ആതിഥേയര്‍ക്ക് മികച്ച ഫിനിഷിംഗാണ് നല്‍കിയത്. ഡോനോവന്‍ ഫെറേരിയ (20) നടത്തിയ ചെറുത്തുനില്‍പ്പില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തിരശ്ശീലയിട്ടത്.
വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോവിക്കറ്റുകള്‍ വീതവും ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. മത്സരത്തിന്റെ തുടക്കം തന്നെ ഹര്‍ഷിത് റാണ ക്വിന്റണ്‍ ഡി കോക്കിനെ ഒരു റണ്‍സിന് പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ പൂജ്യത്തിന് പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ആധിപത്യം ഉറപ്പിച്ചിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ പുറത്താക്കിയതിലൂടെ ഹാര്‍ദിക് പാണ്ഡ്യ ട്വന്റി 20യില്‍ തന്റെ നൂറാം വിക്കറ്റ് തികച്ചു.
https://www.facebook.com/Malayalivartha
























