സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ....

ഇൗ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണംചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ധനവകുപ്പ് അനുവദിച്ചിട്ടുണ്ടായിരുന്നു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്. നവംബർ മുതലാണ് രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്.
നവംബറിലെ പെൻഷൻ 20മുതൽ വിതരണം ചെയ്‌തിരുന്നു. വർധിപ്പിച്ച രണ്ടായിരവും കുടിശ്ശിക 1600 രൂപയുമുൾപ്പെടെ 3,600 രൂപയാണ് 63 ലക്ഷത്തിലേറെ പേർക്ക് ലഭ്യമായത്.
"
https://www.facebook.com/Malayalivartha

























