രൂപയുടെ മൂല്യത്തിൽ ഇടിവ്....

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 90.6475 രൂപയായാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറഞ്ഞത്.
ഡിസംബർ12ാം തീയതിയായിരുന്നു രൂപയുടെ മുല്യത്തിൽ ഇതിന് മുമ്പ് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 90.55 രൂപയായാണ് മൂല്യമിടഞ്ഞത്.ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയിട്ടുണ്ട്.
രൂപയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള നീക്കങ്ങളുമായി കേന്ദ്രബാങ്ക് രംഗത്തുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രൂപയെ നെഗറ്റീവായി സ്വാധീനിച്ചു. ഇതിനൊപ്പം ഓഹരി വിപണിയിൽ നിന്ന് വിദേശമൂലധനം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നതും രൂപയെ പ്രതിസന്ധിയിലാക്കുകയാണ്.
"
https://www.facebook.com/Malayalivartha


























