ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പുതിയ കണ്ടെത്തലുകളും അറസ്റ്റ് അടക്കമുള്ള നടപടികളും കോടതിയെ അറിയിക്കുകയും ചെയ്യും. ഇന്നലെ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെയും എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഗൂഢാലോചനയുടെ ഉന്നത തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, എസ്‌ഐടിയുടെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ചിക്കുകയും ചെയ്തിരുന്നു.
അതിനിടെ, വിദേശവ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ മണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം മണിയുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം എസ്‌ഐടി പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും, സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണി പറഞ്ഞത്.
മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha




















