ജോലി കഴിഞ്ഞ്മടങ്ങിയ യുവതിക്ക് നേരെ ലൈംഗിതിക്രമം നടത്തിയ 19 കാരൻ പിടിയിലായി

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ ലൈംഗിതിക്രമം നടത്തിയ 19 കാരൻ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം നടന്നത്. ആലംകോട് പെരുംകുളം സ്വദേശി അസറുദ്ദീൻ ആണ് പിടിയിലായത്.
ചാത്തൻപാറയിൽ കഴിഞ്ഞ ദിവസം രാത്രി 7.30 യോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന 19 കാരൻ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ഉപദ്രവിക്കാനായി ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
"https://www.facebook.com/Malayalivartha

























