ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഏതു രാഹുല്‍ മാങ്കൂട്ടത്തിലെന്ന് തിരിച്ചു ചോദിച്ചുകൊണ്ടായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാര്‍ട്ടിയിൽ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനോടും സണ്ണി ജോസഫ് പ്രതികരിച്ചു.
വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുമെന്നും താൻ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരാൻ ആഗ്രഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha

























