Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...


പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...


ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?


ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...

വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും അടിച്ചുപിരിയും...ഉന്നത സിപിഎം നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചനകൾ...മുസ്ലീം ന്യൂനപക്ഷങ്ങളെ പിണക്കിയാൽ മന്ത്രി മുഹമ്മദ് റിയാസ് ബുദ്ധിമുട്ടിലാവും...

03 JANUARY 2026 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...

കൈതപ്പൊയില്‍ ഫ്‌ലാറ്റിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത; ലഹരിയിടപാടുകള്‍ വെളിപ്പെടുത്തുമെന്നും കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും എന്നും യുവതിയുടെ ശബ്ദസന്ദേശം

ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല; മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് - ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്...

പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...

വെള്ളാപ്പള്ളി  നടേശനും മുഖ്യമന്ത്രി പിണറായി വിജയനും അടിച്ചുപിരിയും. വെള്ളാപ്പള്ളിയുമായി ഒരു ബന്ധവും പാടില്ലെന്നും അത് തന്റെ ഭർത്താവിനും പാർട്ടിക്കും ദോഷമായി ഭവിക്കുമെന്നും മുഖ്യമന്ത്രിയുടെ മകൾ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് ഉന്നത സിപിഎം നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുസ്ലീം ന്യൂനപക്ഷങ്ങളെ പിണക്കിയാൽ മന്ത്രി മുഹമ്മദ് റിയാസ് ബുദ്ധിമുട്ടിലാവും. ഒടുവിൽ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെയാണ്  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മനസിൽ നിന്നും ഉപേക്ഷിക്കാൻ മകൾ അച്ഛനെ ഉപദേശിച്ചത്. 

 

കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതി​നിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് ഇന്നലെ വെള്ളാപ്പള്ളി അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിങ്ങളുെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്‍റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോർട്ടർ കുന്തവുമായി എന്റെ നേരെ വന്നു.

വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം‌എസ്എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളേജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞത്. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'- വെള്ളാപ്പള്ളി പറഞ്ഞു. ‌പേര് കണ്ടാണോ തീവ്രവാദി എന്ന് വിളിച്ചത്? അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ മുമ്പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്; 'അറിവുണ്ട്' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് അദ്ദേഹം മാധ്യമപ്രവർത്തകരോട് 'താനാരാ, കൂടുതൽ കസർക്കുകയൊന്നും വേണ്ട...' തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ക്ഷോഭിച്ചു.

 

'വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാൾ (മാധ്യമപ്രവർത്തകൻ) തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു. എടോ ഞാൻ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കിൽ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാൽ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാൻ പറ്റില്ല- വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇത്തരത്തിൽ ഒരു ആക്ഷേപം മാധ്യമപ്രവർത്തകനെതിരേ എന്തടിസ്ഥാനത്തിലാണ് ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, 'അദ്ദേഹത്തിന്റെ തീവ്രവാദപ്രവർത്തനങ്ങൾ അറിയാവുന്നത് കൊണ്ടാണ്. അത് വ്യക്തമാക്കേണ്ട സമയത്ത് വ്യക്തമായിക്കൊള്ളാം. പ്രവൃത്തികൊണ്ടാണ് അറിയുന്നത്.അയാൾ എംഎസ്എഫിന്റെ പ്രവർത്തകനായിരുന്നു.

 

എന്റെ അനുഭവത്തിൽ അതുണ്ട്. കൂടുതൽ ചോദിക്കണ്ട'- എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നു. മുസ്‍ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളജ് മാത്രമാണ് എസ്എൻഡിപിക്ക് ഉള്ളതെന്നും ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളജുകൾ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തിൽ ഭരണത്തിലിരുന്നപ്പോൾ ലീഗ് സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്താൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മുസ്‍ലിം സമുദായത്തിൽ മൊത്തമായി ഈഴവ വിദ്വേഷം പരത്തുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി മതകലഹങ്ങൾ സൃഷ്ടിക്കാനുള്ള പ്ര‍വർത്തനമാണ് ലീഗ് നടത്തുന്നത്. അടുത്ത ഭരണം കിട്ടിയാൽ ഇനി ഒരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.മലപ്പുറത്തും വയനാടും കാസർകോടും എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  കഴിഞ്ഞ 9 വർഷമായി അനുമതിക്ക് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം ഉയർന്നതോടെ മാധ്യമപ്രവർത്തകനു നേരെ വെള്ളാപ്പളളി നടേശൻ തട്ടിക്കയറി. ‘താൻ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ’ എന്നു പറഞ്ഞ് മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുപോകുകയായിരുന്നു.

 

താങ്കൾ വർഗീയവാദിയാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മലബാർ മേഖലയിലെ മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സ്ഥലം വാങ്ങാൻ പറ്റാത്തതു കൊണ്ടാണ് സർക്കാർ അനുവാദം നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കള്ളനാണെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി ഏതായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോടു ചോദിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 

സിപിഐ ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു‌. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും പുറത്തല്ലെന്നും മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.ആലപ്പുഴ: എസ് എൻ ഡ‍ി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു. ചതിയൻ ചന്തു പരാമർശത്തിൽ തുടങ്ങിയ വിമർശനങ്ങൾ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ്‌ വിശ്വത്തിന്റെ കാറിൽ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നൽകിയത്.

 

എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ തന്റെ കാറിൽ കയറിയിട്ടുണ്ട്. തന്‍റെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ സി പി ഐ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും സി പി ഐക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചു. ചതിയൻ ചന്തു പരാമർശത്തിൽ ഉറച്ച്‌ നിൽക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.അതിനിടെ വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വം രംഗത്തെത്തി. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാർ വാങ്ങില്ലെന്നും കൂട്ടിച്ചേർത്തു.

 

തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണുമെന്നും അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ലെന്നും ബിനോയ് വിശ്വം വിവരിച്ചു. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി അല്ല എൽ ഡി എഫ് എന്നും എൽ ഡി എഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതിലും അദ്ദേഹം മറുപടി നൽകി. അങ്ങനെ പറയുന്നത് വളരെ ശരിയാണെന്നും പിണറായിക്ക് പിണറായിയുടെ കാഴ്ചപ്പാട് ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സി പി ഐയുടെ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി,

 

ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്ന പരാമർശം നടത്തിയത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തിലെ മാധ്യമ പ്രവർത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്.

 

അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല' - മുഖ്യമന്ത്രി വ്യക്തമാക്കി.സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ല വെള്ളാപ്പള്ളിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണ് അദ്ദേഹം. വെള്ളാപ്പള്ളിയെ വർഗീയവാദിയായി കണക്കാക്കുന്നില്ലെന്നും ഭൂരിപക്ഷം സന്ദർഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾ അംഗീകരിക്കും അതേസമയം യോജിക്കാനാവാത്തത് തള്ളുകയും ചെയ്യും.

 

മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് സർക്കാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിക്കാൻ വേണ്ടി പ്രയത്നിച്ച പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.പമ്പയിൽ അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി നടേശനെ  മുമ്പിൽ  നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച് നാടകങ്ങളാണ് ഇത്രയധികം വിവാദങ്ങൾക്ക് വഴി വച്ചത്. മുഖ്യമന്ത്രിയുടെ കാറിലെത്തിയ വെള്ളാപ്പള്ളി  പരിപാടിയുടെ സംഘാടകനാണെന്ന വ്യാജേന നടത്തിയത് വൻ കോലാഹലങ്ങളാണ്.  അദ്ദേഹം മന്ത്രിമാരെ  ഉൾപ്പെടെ വിമർശിക്കുകയും സ്വയം ഒരു പ്രതിഭാസമായി മാറുകയും ചെയ്തു.

 

വെള്ളാപ്പള്ളിയെ സി പി എം ഏറ്റെടുത്തതോടെ മുസ്ലീം ന്യൂനപക്ഷങ്ങൾ പാർട്ടിക്ക് എതിരായി. വെള്ളാപ്പള്ളി ഹിന്ദുഭൂരിപക്ഷത്തിന്റെ വക്താവായി അഭിനയിച്ചതോടെ ക്രിസ്ത്യാനികളും സി.പി. എമ്മിന് എതിരായി. സി പി എം ഹിന്ദുക്കളുടെ പാർട്ടിയായി വളരെ പെട്ടെന്ന് മാറി.പിണറായി ഇതിൽ  ആശ്വസിച്ചെങ്കിലും സ്വന്തം കുടുംബത്തിലാണ് കുഴപ്പങ്ങൾ ഉടലെടുത്തത്.റിയാസിന്റെ മണ്ഡലായ ബേപ്പൂർ സി.പി. എമ്മിന്റെ ഉറച്ചകോട്ടയൊന്നുമല്ല. 2021 ലെ ഇടതു തരംഗത്തിൽ സി പി എം ജയിച്ചുവെന്നേയുള്ളു. ഇക്കാര്യം മന്ത്രി റിയാസിന്റെ ഭാര്യക്ക് നന്നായി അറിയാം.കഴിഞ്ഞ കുറെ നാളുകളായി മന്ത്രി റിയാസ് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ പ്രസ്താവനകൾ ഇറക്കുകയോ ചെയ്യുന്നില്ല. മന്ത്രി റിയാസിന്റെ നിശബ്ദത പൊതുവേ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ നിലപാടിലുള്ള അഭിപ്രായ ഭിന്നതയാണെന്ന് ഉന്നത സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നു.

 

ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കഴിഞ്ഞ കുറെ നാളുകളായി മുഖ്യമന്ത്രിയും സി.പി. എമ്മും നടത്തിവരുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ കണ്ടത്. ഇതിനു മുമ്പ് ലോകസഭാ തെരഞ്ഞടുപ്പിലും ഇതു തന്നെ ആ വർത്തിച്ചു.എന്നിട്ടും പിണറായി പഠിച്ചിട്ടില്ല. സി പി എമ്മിനെ ഒരു ഹിന്ദുപാർട്ടിയായി നിലനിർത്താനാണ് പിണറായി ശ്രമിച്ചത്. ഇതുവഴി കോൺഗ്രസിനെ ന്യൂനപക്ഷപാർട്ടിയാക്കാമെന്നും പിണറായി വിശ്വസിച്ചു. പിണറായിക്ക് ബി ജെ പി ബന്ധമുണ്ടെന്ന ആരോപണം ഏറ്റവുമധികം ബാധിക്കുന്നത് മന്ത്രി റിയാസിനെ തന്നെയാണ്. ഇത്തരം ആരോപണങ്ങളെ അതിർക്കാൻ ഇപ്പോൾ റിയാസ് ശ്രമിക്കാറില്ല.പല മുസ്ലിം  സംഘടനാ നേതാക്കളുമായി റിയാസിന് അടുത്ത ബന്ധമുണ്ട്.

അവർ മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ റിയാസിനോട് സംസാരിക്കുന്നുണ്ടെങ്കിലും റിയാസ് ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ വീട്ടിലെ അഭിപ്രായ ഭിന്നതകൾ മുഖ്യമന്തി ശ്രദ്ധിക്കുന്നില്ലെന്ന് പറയപ്പെടുന്നു. പക്ഷേ വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് സഹിക്കുന്നില്ല. ഇസ്ലാം മത വിശ്വാസിയായ ദൃശ്യമാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നത് ഒരു പ്രത്യേക സമുദായത്തെ തീവ്രവാദിയാക്കി മുദ്രകുത്തുന്നതിന് തുല്യമാണ്. എം എസ് എഫ് പ്രവർത്തകനായിരുന്നു ആ മാധ്യമപ്രവർത്തകൻ.അത് ലീഗിന്റെ പോഷക സംഘടനയാണ്.അത് എങ്ങനെയാണ് തീവ്രവാദിയാവുന്നത് ?

 

ഇതാണ് റിയാസിന്റെ വിഷമം. മുസ്ലീം ഭൂരിപക്ഷമേഖലയായ ഈ രാറ്റുപേട്ടയെ തീവ്രവാദമേഖലയാക്കിയതിലും റിയാസിന് കുണ്ഠിതമുണ്ട്.  അതാണ് വെള്ളാപ്പള്ളിയെ  ഉപേക്ഷിക്കാൻ മുഖ്യമന്ത്രിയുടെ മകളെ പ്രേരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രം; പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം ആരംഭിച്ചു!!  (13 minutes ago)

4.15 കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍  (21 minutes ago)

ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി!!  (28 minutes ago)

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...  (35 minutes ago)

കൈതപ്പൊയില്‍ ഫ്‌ലാറ്റിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത; ലഹരിയിടപാടുകള്‍ വെളിപ്പെടുത്തുമെന്നും കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും എന്നും യുവതിയുടെ ശബ്ദസന്ദേശം  (51 minutes ago)

കേരളത്തിലെ ഗവണ്‍മെന്റിനെ ഉപയോഗിച്ച് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരി മലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവര്‍ന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില  (52 minutes ago)

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം; 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍; പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയും  (59 minutes ago)

ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി  (1 hour ago)

വെനസ്വേലയില്‍ ബോംബാക്രമണം നടത്തി അമേരിക്ക  (1 hour ago)

ജനവിധിയെ പണം നല്‍കി അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ അഴിമതിയുടെ തുടര്‍ച്ചക്കു വേണ്ടി മാത്രം നടത്തിയിട്ടുള്ളത്; കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുവാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന്  (1 hour ago)

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും: ത്രിദിന സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും...  (1 hour ago)

പ്രാചീന സമ്പ്രദായങ്ങളും സംഗീതോപകരണങ്ങളും ബിനാലെയില്‍ കലയായി മാറുന്നു: സെലിബ്രിറ്റി സന്ദര്‍ശകര്‍  (1 hour ago)

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് 2025; ‘ഇൻ മോൺസ്റ്റേഴ്സ് ഹാൻഡ്സ്’ മികച്ച ചിത്രം  (1 hour ago)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു; ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല; മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്  (1 hour ago)

Malayali Vartha Recommends