കൈതപ്പൊയില്‍ ഫ്‌ലാറ്റിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത; ലഹരിയിടപാടുകള്‍ വെളിപ്പെടുത്തുമെന്നും കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും എന്നും യുവതിയുടെ ശബ്ദസന്ദേശം

കോഴിക്കോട് കൈതപ്പൊയില്‍ ഫ്‌ലാറ്റില്‍ യുവതിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഹസ്‌ന എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് മാസമായി ഹസ്‌ന ആദില്‍ എന്ന യുവാവിനൊപ്പം ഈ ഫ്‌ലാറ്റിലാണ് താമസം. മരിക്കുന്നതിന് മുമ്പ് ഹസ്‌ന ആദിലിനെ വിളിക്കുകയും ആദില്‍ ഫോണ്‍ എടുക്കാത്തതിന് തുടര്‍ന്ന് ഹസ്‌ന ഒരു ശബ്ദ സന്ദേശം അയക്കുകയും ചെയ്തു. ഇത് ഇപ്പൊ പുറത്തുവന്നിരിക്കുകയാണ്.
എന്റെ ജീവിതം പോയി എന്നും ലഹരി ഇടപ്പാടുകള്‍ പുറത്തുപറയുമെന്നും കൂടാതെ കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും എന്നും തനിക് അറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ പുറത്തുവിടുമെന്നും യുവതി പറയുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.
കൂടാതെ ഹസ്‌ന തന്റെ വീട്ടിലേക്ക് വരികെയാണ് വീട്ടുകാരോട് പറഞ്ഞിരുന്നു.എന്നാല്‍ ഹസ്‌ന വീട്ടില്‍ എത്തുകയും ചെയ്തില്ല പിന്നീട് വീട്ടുകാര്‍ മരണ വിവരം അറിയുകയുമായിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസ് അതെ സമയം ഓഡിയോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha

























