ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ തോതിലോ മിതമായ മഴയോ പ്രതീക്ഷിക്കുന്നതിനാൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (03/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പ്രത്യേക ജാഗ്രത നിർദേശം..03/01/2026: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 06/01/2026 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ,
അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.പുതുവർഷദിനത്തിലെ രാത്രി നീലഗിരിയിൽ കനത്തമഴ. കൂനൂരിൽ ഒറ്റരാത്രി പെയ്തത് 21 സെന്റീമീറ്റർ മഴയാണ്. വിവിധ ഭാഗങ്ങളിലായി 12 ഇടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമില്ല.കൂനൂർ കർഷകച്ചന്തയ്ക്ക് സമീപം നിർത്തിയിട്ട രണ്ട് കാറുകൾക്ക് മുകളിൽ മണ്ണും മരങ്ങളും വീണു. കാർ ഭാഗികമായി തകർന്നു. ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിൽ മൂന്നുസ്ഥലത്ത് മണ്ണിടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
പത്തുവീടുകളിൽ വെള്ളംകയറി. ഊട്ടിയിലും രാത്രി ശക്തമായ മഴ ലഭിച്ചു. നാലു സെന്റീമീറ്റർ മഴയാണ് പെയ്തത്.കോത്തഗിരിയിൽ 12 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. കൂനൂരിൽ റവന്യൂവകുപ്പ് അതീവ ജാഗ്രത പുലർത്തിവരികയാണ്.മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ കളക്ടർ ലക്ഷ്മി ഭവ്യ തനീരു സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നൽകാൻ നിർദേശം നൽകി.മേട്ടുപ്പാളയം-കൂനൂർ റെയിൽവേ ട്രാക്കിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞതും മരങ്ങൾ വീണതും കാരണം മേട്ടുപ്പാളയം-ഊട്ടി പൈതൃക തീവണ്ടി വെള്ളിയാഴ്ച സർവീസ് നടത്തിയില്ല. നാലു സ്ഥലങ്ങളിലാണ് പാതയിൽ തടസ്സമുണ്ടായത്.
https://www.facebook.com/Malayalivartha





















