ടൈലിന്റെ പണി നടക്കവെ ടൈൽ കട്ടറിൽ നിന്ന് മുൻ പഞ്ചായത്ത് അംഗത്തിന് ഷോക്കേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മുൻപഞ്ചായത്ത് അംഗം ഷേക്കേറ്റ് മരിച്ചു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്. നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.ടൈൽ വർക്ക് ജീവനകാരനാണ്.
നിലമേൽ MMHS ൽ ടൈലിന്റെ പണി നടക്കവെ ടൈൽ കട്ടറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടനെ യുവാവിനെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മൃതദേഹം കടയ്‌ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ.
"
https://www.facebook.com/Malayalivartha

























