കോൺഗ്രസിൽ തിരിച്ചെടുപ്പിക്കാൻ ഉള്ള വെടിമരുന്നൊക്കെ രാഹുലിന്റെ കയ്യിൽ..? രമേശ് ചെന്നിത്തലയെ കണ്ട് രാഹുൽ എഴുന്നേറ്റില്ലെങ്കിൽ മാറിമറിയുമായിരുന്ന വ്യാഖ്യാനങ്ങൾ...

ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി രാജിവെച്ച രാഹുലിനെ കോൺഗ്രസ് നേതൃത്വം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാഹുലിനെതിരെ രണ്ട് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. കേസുകൾക്ക് പിന്നാലെ ഒളിവിൽ പോയിരുന്ന രാഹുൽ, മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് പാലക്കാട് മണ്ഡലത്തിൽ വീണ്ടും സജീവമായത്. കുറ്റാരോപിതനായ നേതാവിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. രമേശ് ചെന്നിത്തലയുടെ ഈ പരസ്യമായ അവഗണന കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ സ്വീകരിക്കുന്ന കർശന നിലപാടിന്റെ തെളിവായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
മന്നം ജയന്തി ആഘോഷത്തിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുണ്ടായ അകലം രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ചടങ്ങിനിടെ രാഹുൽ എഴുന്നേറ്റ് അഭിവാദ്യം ചെയ്തിട്ടും മുഖം കൊടുക്കാതെ ചെന്നിത്തല മുന്നോട്ട് പോയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
രമേശ് ചെന്നിത്തല വരുന്നതുകണ്ട് സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റെങ്കിലും ചെന്നിത്തല ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു. എന്നാൽ അടുത്ത സീറ്റിൽ ഇരുന്നിരുന്ന രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനോട് ചെന്നിത്തല കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും സ്ഥാനാർഥിയാക്കരുത് എന്ന് ഇന്നലെ രാവിലെ പി.ജെ.കുര്യൻ പ്രതികരിച്ച സാഹചര്യത്തിൽ ഈ രംഗങ്ങൾ കൗതുകമായി.
https://www.facebook.com/Malayalivartha
























