കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 72കാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സച്ചിദാനന്ദന്‍. രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നേരത്തേ മലിനമാക്കപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ പിന്നീട് കിണര്‍ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. 40ല്‍ കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























