അകത്ത് പോയി കിടക്കടാ കാട്ടുകള്ളാ...! പദ്മകുമാറിന്റെ ജാമ്യാപേക്ഷ കീറിയെറിഞ്ഞ് കൊല്ലം വിജിലന്‍സ് കോടതിയുടെ സംഹാരം !! ഒരുത്തനും രക്ഷപ്പെടില്ല ഊടുപാട് ജാമ്യം തള്ളുന്നു; ജയിലില്‍ മാനസിക വിഭ്രാന്തിയില്‍ അലറി പദ്മകുമാര്‍ ! അഴിക്കുള്ളില്‍ ആരോഗ്യം ക്ഷയിച്ച് ചാകാറായി വാസു

പദ്മകുമാറിന്റെ ജാമ്യേപക്ഷ കൊല്ലം വിജിലന്‍സ് കോടതി കീറിയെറിഞ്ഞു. കോടതി ജാമ്യം തള്ളിയ വാര്‍ത്തയറിഞ്ഞ് ജയിലില്‍ സമനില തെറ്റി അലറി പദ്മകുമാര്‍. പ്രായാധിക്യം, ആരോഗ്യ പ്രശ്‌നങ്ങള്‍, താങ്ങാനാകാത്ത മാനസിക സമ്മര്‍ദ്ദം ഇതെല്ലാം പദ്മകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചിട്ടും ജഡ്ജി അനങ്ങിയില്ല. ഒരു ദയാദാക്ഷണ്യവും പ്രതീക്ഷിക്കണ്ടെന്ന് തുറന്നടിച്ച് കോടതി. ദേവസ്വം പ്രസിഡന്റ് എന്ന രീതിയില്‍ ഒപ്പുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റ് അംഗങ്ങള്‍ക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയില്‍ പത്മകുമാര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഇതു കോടതി തള്ളി.
ദേവസ്വം പ്രസിഡന്റ് എന്ന തരത്തില്‍ ഒഴിഞ്ഞുമാറാന്‍ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പത്മകുമാറിനു കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമര്‍ശമാണുണ്ടായിരുന്നു.
അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യപ്പെട്ട് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും മാസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് പത്മകുമാറെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.
നേരത്തെ കട്ടിളപ്പാളി കേസിലും വിജിലന്‍സ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും റിമാന്‍ഡില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. കേസില്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി 14ന് കോടതി പരിഗണിക്കും. പദ്മകുമാര്‍ ഇനി ഹൈക്കോടതിയില്‍ പോയിട്ടും കാര്യമില്ല കടും പൂട്ടാണ് ഹൈക്കോടതിയും ഇട്ടിരിക്കുന്നത്.
സ്വര്‍ണം കട്ടവര്‍ക്ക് ഒരു ഇളവും കോടതി നല്‍കുന്നില്ല. ജാമ്യാപേക്ഷകള്‍ ഊടുപാട് കീറി എറിയുകയാണ് കോടതി. പദ്മകുമാറിന് ആരോഗ്യ ക്ഷയിച്ച് തുടങ്ങി. സെല്ലിനുള്ളില്‍ പലതരത്തില്‍ മാനസിക വിഭ്രാന്തി കാണിക്കുകയാണ് പദ്മകുമാര്‍. ചെയ്ത് പോയ പാപത്തിന്റെ ശമ്പളം പറ്റിക്കൊണ്ടിരിക്കുകയാണ് കൊള്ളക്കാര്‍. താന്‍ ചാവേറാകുമോയെന്ന ഭയം പദ്മകുമാറിനെ വേട്ടയാടുന്നു. സ്വര്‍ണം കൊള്ളയില്‍ അകത്തായവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആകാംശയോടെ നോക്കുകയാണ് മലയാളി. അതായത് അയ്യപ്പനെ കൊള്ളയടിച്ചവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാനുള്ള വ്യഗ്രത.
കളവിന് കൂട്ടുനിന്നവരൊക്കെ നരകിക്കുകയാണ്. ജയിലില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് എല്ലാവരും അയ്യപ്പനെ വിളിച്ച് കരയുന്നു. ഇനിയുള്ള കാലം അകത്താണോയെന്ന ഭയം അവരെ ഭ്രാന്ത് പിടിപ്പിക്കുന്നു. പലരും സെല്ലില്‍ ആഹാരം കഴിക്കുന്നില്ല. ഒന്നും മിണ്ടാതെ മൂലയില്‍ ഇരുന്ന് സ്വയം പഴിക്കുന്നു പിറു പിറുക്കുന്നു. സെല്ലിനകത്ത് ഒരു പ്രിവിലേജും ഇവര്‍ക്ക് കിട്ടുന്നില്ല. വാസുവിന് മാത്രമാണ് ഒരു മെത്തയും ഫാനും കൊടുത്തിരിക്കുന്നത്. ജയിലിലെ അയ്യപ്പ ഭക്തരായ പോലീസുകാര്‍ കാട്ടുകള്ളന്മാരെ ക്ഷ വരപ്പിക്കുന്നുണ്ട്.
ജയിലഴിക്കുള്ളില്‍ സകല പ്രതീക്ഷയും നഷ്ടപ്പെട്ട് കൈകൂപ്പി അയ്യപ്പനെ വിളിക്കുകയാണ് കാട്ടുകള്ളന്മാരെല്ലാം. വാസു ഏതാണ്ട് ചാകാറായ നിലയിലാണ്. വിജയകുമാര്‍ ആത്മഹത്യയുടെ വക്കില്‍. ജയശ്രീ ആശുപത്രി കിടക്കയില്‍. അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടത് കൊണ്ടാണ് സുപ്രീംകോടതി തല്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞത്. ശങ്കര്‍ദാസ് അസുഖം അഭിനയിച്ചതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയിലാണ് ശങ്കര്‍ദാസ്. ദേവസ്വംബോര്‍ഡില്‍ അന്നുണ്ടായിരുന്നവര്‍ക്ക് കൊള്ളയില്‍ പങ്കുണ്ടെന്ന ഹൈക്കോടകി പരാമര്‍ശം അതായത് തനിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ദാസ് സുപ്രീംകോടതിയെ സമീപിച്ചിട്ടും ഒരിളവും കിട്ടിയില്ല. പരാമര്‍ശം നീക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയും തുറന്നടിച്ചു.
ശങ്കര്‍ദാസിന്റെ അഭിഭാഷകന്‍ തലയും കുത്തി കിടന്ന് വാദിച്ചിട്ടും ജഡ്ജിയുടെ മനസലിഞ്ഞില്ല. ഉന്നതരിലേക്ക് അന്വേഷണം എത്തണമെന്ന് തന്നെ ആയിരുന്നു സുപ്രീംകോടതിയും പറഞ്ഞത്. ശങ്കര്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. പക്ഷെ അറസ്റ്റ് നടപടി തടയാനാകില്ല. ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും എസ് ഐ ടി. ശങ്കര്‍ദാസ്, വിജയകുമാര്‍, എന്‍ വാസു, എ പദ്മകുമാര്‍. ഈ നാല് പേരും സമൂഹത്തിലെ ഉന്നതരാണ് പക്ഷെ ഇന്ന് അയ്യപ്പനെ കൊള്ളയടിച്ച കേസില്‍ അകത്തായ് നരകിക്കുന്നു.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നു കൃത്യമായ അറിവുണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ ബോര്‍ഡ് നോട്ട് തിരുത്തിയെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍ എന്ന് എഴുതുന്നതിനു പകരം ചെമ്പ് പാളികള്‍ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയില്‍ 'അനുവദിക്കുന്നു' എന്നും എഴുതി. മനഃപൂര്‍വമാണ് വ്യാജമായ വിവരങ്ങള്‍ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാര്‍ സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും അറിയിച്ചു. ശബരിമലയിലെ കട്ടിളപ്പടികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ തുടങ്ങിയവ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയ കാര്യങ്ങളിലെല്ലാം ഗുരുതര വീഴ്ചകളും ക്രമക്കേടുകളുമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുന്നത് 'ദൈവ തുല്യന്‍' തന്ത്രിയല്ലെന്ന്. തന്നെ മാത്രം ശബരിമലയില്‍ അശുദ്ധി വരുത്തിയത് 'ദൈവ തുല്യനായ' തന്ത്രിയല്ല, മറിച്ച് അധികാരം കയ്യിലുണ്ടായിരുന്ന രാഷ്ട്രീയ വമ്പന്മാരും ഉദ്യോഗസ്ഥരുമാണ് എന്നാണ വ്യക്തമാകുന്നത്. തന്ത്രിയുടെ പേരില്‍ പുകമറ ഉണ്ടാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനും സംഘത്തിനും ഹൈക്കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് വലിയ പ്രഹരമായിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും, അത്തരമൊരു രേഖ പോലുമില്ലെന്നും പോലീസ് കണ്ടെത്തി. എന്ന് തന്നെയല്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. തന്ത്രിയെ മുന്‍നിര്‍ത്തി സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് നിയമസാധുത നല്‍കാനായിരുന്നു ഇവരുടെ നീക്കമെന്ന് ഇതോടെ വ്യക്തമായി.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും പ്രതികള്‍ ബംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവര്‍ ഒക്ടോബറില്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയതിന് ഫോണ്‍ രേഖകള്‍ തെളിവായി അന്വേഷണ സംഘം കോടതിയില്‍ അക്കമിട്ട് നിരത്തി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനഃപൂര്‍വ്വം തിരുത്തല്‍ വരുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. 'പിച്ചള പാളി' എന്നത് മാറ്റി 'ചെമ്പ് പാളി' എന്ന് തിരുത്തി എഴുതിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. കട്ടിള പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം പച്ചക്കള്ളമാണെന്നും, തന്ത്രി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.
സ്വര്‍ണ്ണം കവര്‍ന്നത് ആസൂത്രിതമായി പ്രതിയായ ഗോവര്‍ധന്‍ വര്‍ഷങ്ങളായി ശബരിമലയിലെ സന്ദര്‍ശകനാണ്. ശ്രീകോവിലിലെ സ്വര്‍ണ്ണത്തിന്റെ അളവിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. വാതില്‍പ്പാളിയില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നുമായി ഏകദേശം ഒരു കിലോയോളം സ്വര്‍ണ്ണമാണ് നീക്കം ചെയ്തത്. ഇതില്‍ ഒരു ഭാഗം അവിടെത്തന്നെ ഉപയോഗിച്ചെന്ന് വരുത്തിത്തീര്‍ത്ത് ബാക്കി 474.957 ഗ്രാം സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന പ്രതികളുടെ വാദം തള്ളിയ പോലീസ്, പ്രതികള്‍ തന്നെ സ്വര്‍ണ്ണം ഹാജരാക്കുകയായിരുന്നു എന്ന് കോടതിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീളുന്നു കേവലം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്ന് ഉറപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പത്മകുമാറിന് പുറമെ സിപിഐ നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ ശങ്കരദാസും കേസില്‍ പ്രതിപ്പട്ടികയിലുണ്ട് (പതിനൊന്നാം പ്രതി). രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഹൈക്കോടതിയില്‍ അന്വേഷണ സംഘം തുറന്നുകാട്ടി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ ഇഡി കൂടി അന്വേഷിക്കാന്‍ തുടങ്ങുന്നതോടെ, ശബരിമലയെ മറയാക്കി കോടികള്‍ തട്ടിയ രാഷ്ട്രീയ വമ്പന്മാര്‍ കുടുങ്ങുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha

























