നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം

അടൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പൊലീസുകാര്‍ക്കും രണ്ടു പ്രതികള്‍ക്കും പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട അടൂര്‍ നഗരത്തില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പില്‍ ഇടിച്ച ശേഷം മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്. അപകടത്തില്‍ പൊലീസിനും പ്രതികള്‍ക്കുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
https://www.facebook.com/Malayalivartha

























