പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അതിക്രമം കാണിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസ് പൊലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി സ്‌റ്റേഷനിലെ സിപിഒ വിജേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി ഡിസിപിയുടേതാണ് നടപടി.
പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ നടപടികള്‍ക്കായി വിജേഷ് തന്നെയാണ് യുവതിയെ വിളിച്ചുവരുത്തിയത്. പ്രദേശത്തെ ഒരു വാക്ക് വേയിലേക്കാണ് യുവതിയോട് ഇയാള്‍ വരാന്‍ പറഞ്ഞത്. ശേഷം കടന്നുപിടിക്കുകയായിരുന്നു.
വിജേഷിനെതിരെ മുന്‍പും ഇത്തരത്തിലുള്ള പരാതികളുണ്ട് എന്നാണ് വിവരം. കൊച്ചി ഹാര്‍ബര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു.ഗൗരവമുള്ള കേസായി കണ്ട് വിജേഷിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
https://www.facebook.com/Malayalivartha

























